അമ്മ ദൈവം
അമ്മ ദൈവം എന്ന വാക്ക് മാതൃത്വം, ഊർവ്വരത, സൃഷ്ടി, ഭൂമി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദൈവ സങ്കല് / From Wikipedia, the free encyclopedia
അമ്മ ദൈവം എന്ന വാക്ക് മാതൃത്വം, ഊർവ്വരത, സൃഷ്ടി, ഭൂമി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദൈവ സങ്കല്പത്തെക്കുറിക്കുന്നു. വളരെ മുൻപു മുതൽ ഇന്നോളം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അമ്മ ദൈവ സങ്കല്പം നിലനിന്നു വരുന്നു. ഭാരതത്തിലെ ശാക്തേയ സങ്കൽപ്പവും; "ആദിപരാശക്തി" എന്ന പരമാത്മദേവിയും അതിന്റെ ത്രിഗുണ ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവർ ഇതിന് ഉദാഹരണമാണ്. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ കാളീ ആരാധന സ്വീകരിച്ചതെങ്കിലും പിന്നീടത് പാർവതിയുടെ (ദുർഗ്ഗ) പര്യായമായി തീരുകയായിരുന്നു.