വോയേജർ 1
From Wikipedia, the free encyclopedia
സൗരയൂഥത്തെക്കുറിച്ചും അതിനു പുറത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും (Interstellar medium) പഠിക്കാൻ നാസ 1977ൽ വിക്ഷേപിച്ച ബഹിരാകാശപേടകമാണ് വോയേജർ 1. 722 കിലോഗ്രാം ഭാരമുള്ള ഈ പേടകം 28 ഏപ്രിൽ 2024,[2][3]ലേതു പ്രകാരം 46 years, 7 months and 23 days ഭൂമിയിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ തിരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 124.02 AU (1.855×1010 km) ദൂരെയുള്ള വൊയേജർ[4] as of ഏപ്രിൽ 2013[update] ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ ഈ പേടകം സൗരയൂഥത്തിനു പുറത്തു കടന്ന് നക്ഷത്രാന്തരീയ മാദ്ധ്യമത്തിൽ കൂടിയാണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.[5]
സംഘടന | NASA / JPL |
---|---|
ഉപയോഗലക്ഷ്യം | Flyby |
Flyby of | Jupiter, Saturn |
വിക്ഷേപണ തീയതി | 1977-09-05 12:56:00 UTC ( 46 years, 7 months and 23 days ago) |
വിക്ഷേപണ വാഹനം | Titan IIIE-Centaur |
വിക്ഷേപണസ്ഥലം | Space Launch Complex 41 Cape Canaveral Air Force Station, Florida, United States |
പ്രവർത്തന കാലാവധി | In progress (Interstellar mission) ( 46 years, 7 months and 23 days elapsed)
|
COSPAR ID | 1977-084A |
Homepage | NASA Voyager website |
പിണ്ഡം | 721.9 kg (1,592 lb) |
പവർ | 420 W (3 RTGs) |
References: [1] |
വോയേജർ 1-ഉം സഹോദര ഉപഗ്രഹമായ വോയേജർ 2-ഉം പ്രഥമ ദൗത്യം ദീർഘിപ്പിച്ച് സൗരയുധത്തിന്റെ അതിർവരമ്പുകളേക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി വിനിയോഗിക്കുകയായിരുന്നു. കൈപ്പർ വലയം (Kuiper belt), സൗരമണ്ഡലം (heliosphere), നക്ഷത്രാന്തര തലം തുടങ്ങിയവയേക്കുറിച്ചുള്ള പഠനമാണ് ഇതിൽ പ്രധാനം. വോയേജറിന്റെ പ്രഥമ ദൗത്യം 1980, നവംബർ 20-നു സമാപിച്ചു. 1979-ൽ വ്യാഴത്തിന്റെ 1980-ൽ ശനിയുടെയും[6] ഘടനെയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് വോയേജറിന്റെ പ്രഥമ ദൗത്യം നാസ അവസാനിപ്പിച്ചത്. സൗരയൂഥത്തിലെ രണ്ട് വലിയ ഗ്രഹങ്ങളുടേയും അവയുടെ ഉപഗ്രഹങ്ങളുടേയും വിശദമായ ചിത്രങ്ങൾ ലഭ്യമാക്കിയത് വോയേജർ 1 ആണ്.