യുറാനസ്
സൗരയൂഥത്തിലെ തണുപ്പ് കൂടിയ ഗ്രഹം / From Wikipedia, the free encyclopedia
സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്. 1781 മാർച്ച് 13-ന് വില്യം ഹെർഷൽ ആണ് യുറാനസിനെ കണ്ടെത്തിയത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമാണിത്. ഗ്രീക്ക് പുരാണങ്ങളിൽ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്. യുറാനസിന് കുറഞ്ഞത് 27 ഉപഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തൽ | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
കണ്ടെത്തിയത് | വില്യം ഹെര്സചെൽ | ||||||||||||||||||
കണ്ടെത്തിയ തിയതി | മാർച്ച് 13, 1781 | ||||||||||||||||||
വിശേഷണങ്ങൾ | |||||||||||||||||||
Adjectives | Uranian | ||||||||||||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[1][a] | |||||||||||||||||||
ഇപ്പോക്ക് J2000 | |||||||||||||||||||
അപസൗരത്തിലെ ദൂരം | 3,004,419,704 km 20.08330526 AU | ||||||||||||||||||
ഉപസൗരത്തിലെ ദൂരം | 2,748,938,461 km 18.37551863 AU | ||||||||||||||||||
സെമി-മേജർ അക്ഷം | 2,876,679,082 km 19.22941195 AU | ||||||||||||||||||
എക്സൻട്രിസിറ്റി | 0.044405586 | ||||||||||||||||||
പരിക്രമണകാലദൈർഘ്യം | 30,799.095 days 84.323326 yr | ||||||||||||||||||
സൈനോഡിക് പിരീഡ് | 369.66 days[2] | ||||||||||||||||||
Average പരിക്രമണവേഗം | 6.81 km/s[2] | ||||||||||||||||||
ശരാശരി അനോമലി | 142.955717° | ||||||||||||||||||
ചെരിവ് | 0.772556° 6.48° to Sun's equator | ||||||||||||||||||
73.989821° | |||||||||||||||||||
Argument of perihelion | 96.541318° | ||||||||||||||||||
Known satellites | 27 | ||||||||||||||||||
ഭൗതിക സവിശേഷതകൾ | |||||||||||||||||||
25,559 ± 4 km 4.007 Earths[3][c] | |||||||||||||||||||
ധ്രുവീയ ആരം | 24,973 ± 20 km 3.929 Earths[3][c] | ||||||||||||||||||
Flattening | 0.0229 ± 0.0008[b] | ||||||||||||||||||
8.1156×109 km²[4][c] 15.91 Earths | |||||||||||||||||||
വ്യാപ്തം | 6.833×1013 km³[2][c] 63.086 Earths | ||||||||||||||||||
പിണ്ഡം | 8.6810 ± 13×1025 kg 14.536 Earths[5] GM=5,793,939 ± 13 km³/s² | ||||||||||||||||||
ശരാശരി സാന്ദ്രത | 1.27 g/cm³[2][c] | ||||||||||||||||||
പ്രതല ഗുരുത്വാകർഷണം | 8.69 m/s²[2]<[c] 0.886 g | ||||||||||||||||||
നിഷ്ക്രമണ പ്രവേഗം | 21.3 km/s[2][c] | ||||||||||||||||||
Sidereal rotation period | −0.71833 day 17 h 14 min 24 s[3] | ||||||||||||||||||
Equatorial rotation velocity | 2.59 km/s 9,320 km/h | ||||||||||||||||||
Axial tilt | 97.77°[3] | ||||||||||||||||||
North pole right ascension | 17 h 9 min 15 s 257.311°[3] | ||||||||||||||||||
North pole declination | −15.175°[3] | ||||||||||||||||||
അൽബിഡോ | 0.300 (bond) 0.51 (geom.)[2] | ||||||||||||||||||
| |||||||||||||||||||
5.9[8] to 5.32[2] | |||||||||||||||||||
കോണീയ വ്യാസം | 3.3"–4.1"[2] | ||||||||||||||||||
അന്തരീക്ഷം | |||||||||||||||||||
Scale height | 27.7 km[2] | ||||||||||||||||||
ഘടന (വ്യാപ്തമനുസരിച്ച്) | (Below 1.3 bar)
| ||||||||||||||||||
84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്, 17 മണിക്കൂർകൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. വോയേജർ 2 എന്ന ബഹിരകാശവാഹനമാണ് യുറാനസിനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
റോമൻ മിഥോളജിയിലെ ദേവീദേവന്മാരുടെ പേരുകളാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നതെങ്കിൽ ഗ്രീക്ക് മിഥോളജിയിൽ നിന്നാണ് യുറാനസിന്റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്. ആകാശത്തിന്റെ ഗ്രീക്ക് ദേവനായ ഔറാനോസിന്റെ നാമമാണ് ഈ ഗ്രഹത്തിന് നൽകിയിരിക്കുന്നത്. മറ്റു വാതകഭീമന്മാരെ പോലെ യുറാനസിനു ചുറ്റും വലയങ്ങളും, കാന്തികമണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്. യുറാനസിന്റെ അച്ചുതണ്ട് വശത്തേക്കാണെന്ന പ്രത്യേകതയുണ്ട്. മറ്റു മിക്കഗ്രഹങ്ങളുടെയും മദ്ധ്യരേഖയ്ക്കടുത്താണ് യുറാനസിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും.[10] 1986-ൽ വോയേജർ 2-ൽ നിന്നു ലഭിച്ച ചിത്രങ്ങൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തുകാണാനാവുന്ന പ്രത്യേകതകളൊന്നുമില്ലയെന്നാണ്. മറ്റു വാതകഭീമന്മാർക്ക് തണുത്ത നാടകളും വലിയ കൊടുങ്കാറ്റുകളും മറ്റും ദൃശ്യമാണെങ്കിലും യുറാനസിൽ അത്തരമൊന്നും കാണപ്പെട്ടില്ല.[10] ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഋതു ഭേദങ്ങളും കാലാവസ്ഥാ മാറ്റങ്ങളും കാണപ്പെട്ടിട്ടുണ്ട്. യുറാനസ് ഇക്വിനോക്സിനോട് അടുക്കുന്നതിനോടനുബന്ധിച്ചാണ് ഈ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങിയത്. ഇവിടെ കാറ്റിന്റെ വേഗത സെക്കന്റിൽ 250 മീറ്റർ വരെയാകാം (900 കിലോമീറ്റർ/മണിക്കൂർ).[11]