വെള്ളി
From Wikipedia, the free encyclopedia
മൃദുവും, വെളുത്ത നിറത്തിലുള്ളതും, തിളക്കമേറിയതുമായ ഒരു ലോഹമാണ് വെള്ളി (ഇംഗ്ലീഷ്: Silver). ആവർത്തനപ്പട്ടികയിൽ സംക്രമണമൂലകങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. വെള്ളിയുടെ ആറ്റോമിക സംഖ്യ 47 ആണ്. പ്രതീകം: Ag. എല്ലാ ലോഹങ്ങളിലും വച്ച് ഏറ്റവും കൂടുതൽ താപ വൈദ്യുത ചാലകത പ്രകടിപ്പിക്കുന്നത് വെള്ളിയാണ്. പ്രകൃതിയിൽ ഇത് ധാതു രൂപത്തിലും അല്ലാതെ സ്വതന്ത്രമായും ഇത് കാണപ്പെടുന്നു. നാണയങ്ങൾ, ആഭരണങ്ങൾ, കരണ്ടികൾ, പാത്രങ്ങൾ, കണ്ണാടികൾ എന്നിവയുടെ നിർമ്മാണത്തിനും ഛായഗ്രഹണമേഖലയിലും വെള്ളി ഉപയോഗിക്കുന്നു.
വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. |
കൂടുതൽ വിവരങ്ങൾ പൊതു വിവരങ്ങൾ ...
| ||||||
പൊതു വിവരങ്ങൾ | ||||||
---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | വെള്ളി, Ag, 47 | |||||
അണുഭാരം | ഗ്രാം/മോൾ | |||||
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് | {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}} | |||||
രൂപം | {{{രൂപം}}} |
അടയ്ക്കുക