എസ്.ക്യു.എൽ.
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
റിലേഷണൽ ഡേറ്റാബേസുകൾക്കായുള്ള ഉടമസ്ഥ രഹിത നോൺ പ്രൊസീജറൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയാണ് സ്റ്റ്രക്ചേർഡ് ക്വറി ലാങ്വേജ് അഥവാ എസ്.ക്യു.എൽ. ഇന്ന് ഒറാക്കിൾ, എം.എസ്. എസ്.ക്യു.എല്‍. സെർവർ, മൈഎസ്ക്യുഎൽ, പി.എൽ/എസ്.ക്യു.എൽ തുടങ്ങി നിരവധി ഡേറ്റാബേസുകൾ എസ്.ക്യു.എൽ ഉപയോഗിക്കുന്നു. ഡേറ്റാബേസ് ഉപയോഗിച്ച് വിവരങ്ങളുടെ ശേഖരണം, പുനരുപയോഗം, കൈകാര്യംചെയ്യൽ എന്നിവയ്ക്കായി മാത്രം നിർമ്മിച്ച ഭാഷയാണിത്.[2][3] എസ്.ക്യു.എൽ. സാധാരണയായി ഉപഭാഷയായി മാത്രമേ അറിയപ്പെടുന്നുള്ളു. റിലേഷണൽ ഡേറ്റാബേസിലെ അൽഗോരിതം കൂടി പ്രവർത്തിച്ചാലേ എസ്.ക്യു.എൽ ഉപയോഗിച്ച് പ്രയോജനപ്രദമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളു എന്നതിനാലാണിത്.[4] ഒരു നോൺ പ്രൊസീജറൽ ഭാഷയായാണ് നിർവ്വചിച്ചിരിക്കുന്നതെങ്കിലും കാലാകാലങ്ങളായുള്ള മാറ്റങ്ങളിലൂടെ ചിലയിടങ്ങളിൽ പ്രൊസീജറൽ സ്വഭാവം വന്നിട്ടുണ്ട്.
വസ്തുതകൾ ശൈലി:, പുറത്തുവന്ന വർഷം: ...
ശൈലി: | Multi-paradigm |
---|---|
പുറത്തുവന്ന വർഷം: | 1974 |
രൂപകൽപ്പന ചെയ്തത്: | Donald D. Chamberlin and Raymond F. Boyce |
വികസിപ്പിച്ചത്: | ഐ.ബി.എം. |
ഏറ്റവും പുതിയ പതിപ്പ്: | SQL:2006/ 2006 |
ഡാറ്റാടൈപ്പ് ചിട്ട: | static, strong |
പ്രധാന രൂപങ്ങൾ: | Many |
വകഭേദങ്ങൾ: | SQL-86, SQL-89, SQL-92, SQL:1999, SQL:2003, SQL:2006, SQL:2008[1] |
സ്വാധീനിക്കപ്പെട്ടത്: | Datalog |
സ്വാധീനിച്ചത്: | CQL, LINQ, Windows PowerShell |
ഓപറേറ്റിങ്ങ് സിസ്റ്റം: | Cross-platform |
അടയ്ക്കുക