റഷ്യയിലെ പീറ്റർ ഒന്നാമൻ
From Wikipedia, the free encyclopedia
റഷ്യയുടെയും പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെയും രാജാവായിരുന്നു മഹാനായ പീറ്റർ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന പ്യോട്ടർ അലക്സെയേവിച്ച് റൊമാനോവ്(Пётр Алексе́евич Рома́нов, Пётр I, Pyotr I, or Пётр Вели́кий, Pyotr Velikiy) (ജൂൺ 9 [O.S. മെയ് 30] 1672 - ഫെബ്രുവരി 8 [O.S. ജനുവരി 28] 1725)[lower-alpha 1]. മെയ് 7 [O.S. ഏപ്രിൽ 27] 1682 മുതൽ മരണം വരെ രാജാവായിരുന്നു. 1696-നു മുമ്പ് ദുർബലനായ അർദ്ധസഹോദരൻ ഇവാൻ അഞ്ചാമനുമായിച്ചേർന്നാണ് ഭരിച്ചത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹാനായ പീറ്റർ ഒന്നാമൻ | |
---|---|
ഭരണകാലം | 1682 മെയ് 7 - 1725 ഫെബ്രുവരി 8 |
കിരീടധാരണം | 1682 ജൂൺ 25 |
മുൻഗാമി | ഫ്യോദോർ മൂന്നാമൻ |
പിൻഗാമി | കാതറീൻ I |
Consort | യൂഡോക്സിയ ലോപുഖിന കാതറീൻ I (മാർത്ത സ്കവ്രോന്സ്ക്യ) |
മക്കൾ | |
Alexei Petrovich, Tsarevich of Russia Grand Duke Alexander Anna, Duchess of Holstein-Gottorp Elizabeth of Russia Grand Duchess Natalia | |
രാജവംശം | House of Romanov |
പിതാവ് | റഷ്യയിലെ അലക്സിസ് |
മാതാവ് | നതാലിയ നരിഷ്കിന |
ജനനം | (1672-06-09)9 ജൂൺ 1672 മോസ്കോ |
മരണം | 8 ഫെബ്രുവരി 1725(1725-02-08) (പ്രായം 52) |
ആധുനികവത്കരണത്തിന്റെയും സാമ്രാജ്യവികസനത്തിന്റെയും നയങ്ങൾ വഴി സാർ റഷ്യയെ മുന്നൂറു കോടി എക്കർ വിസ്തൃതിയുള്ള റഷ്യൻ സാമ്രാജ്യമാക്കി മാറ്റാൻ പീറ്ററിനു സാധിച്ചു. ജെയിംസ് ക്രാക്രാഫ്റ്റ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ മദ്ധ്യകാലഘട്ടത്തെ രാഷ്ട്രീയ സാമൂഹ്യവ്യവസ്ഥകൾ മാറ്റുകവഴി ആധുനികവും ശാസ്ത്രാധിഷ്ടിതവും, യൂറോപ്പിന്റെ മാതൃകയിലുള്ളതും, യുക്ത്യാധിഷ്ടിതവുമായ ഭരണസംവിധാനം കൊണ്ടുവരാൻ ഇദ്ദേഹത്തിനു സാധിച്ചു. [1]അദ്ദേഹത്തിന്റെ കീഴിൽ റഷ്യ യൂറോപ്പിലെ സുപ്രധാന ശക്തികളിലൊന്നായി മാറി. എന്നിരുന്നാലും അനേകം മനുഷ്യജീവനുകൾ ഇതിന് വിലയായി നൽകേണ്ടിവന്നു.