കാൻസസ്
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
കാൻസസ് അമേരിക്കൻ ഐക്യനാടുകളുടെ മധ്യഭാഗത്തുള്ള ഒരു സംസ്ഥാനമാണ്.[10] ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കാൻസസ് അമേരിക്കൻ ഇന്ത്യൻ വംശജരുടെ പേരിൽനിന്നാണ് സംസ്ഥാനത്തിൻറെ പേര് ഉടലെടുത്തത്.[11] ഈ തദ്ദേശീയ ഗോത്രവർഗത്തിൻറെ പേര് (തദ്ദേശീയമായി: kką:ze) സിയു ഭാഷയിലെ കാൻസസ് എന്ന 'തെക്കൻ കാറ്റിന്റെ ജനത' എന്നർത്ഥം വരുന്നതാണ്. ഇത് ഒരുപക്ഷേ ആ പദത്തിന്റെ യഥാർത്ഥ അർത്ഥം ആയിരിക്കണമെന്നില്ല.[12][13] ആയിരക്കണക്കിന് വർഷങ്ങളായി, ഇപ്പോൾ കാൻസസ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിരവധി വൈവിധ്യമാർന്ന അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങൾ അധിവസിച്ചിരുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലുണ്ടായിരുന്ന ഇന്ത്യൻ ഗോത്രവർഗ്ഗക്കാർ സാധാരണയായി നദീതടങ്ങളിലുള്ള ഗ്രാമങ്ങളിലാണു വസിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ഗോത്രവർഗ്ഗക്കാർ അർദ്ധ നാടോടികളായിരുന്നു. അവർ വലിയ കൂട്ടം അമേരിക്കൻ കാട്ടുപോത്തുകളെ വേട്ടയാടി ജീവിച്ചിരുന്നു.
കാൻസസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാൻസസ് (വിവക്ഷകൾ) എന്ന താൾ കാണുക. |
State of Kansas | |||||
| |||||
വിളിപ്പേരുകൾ: The Sunflower State (official); The Wheat State; The Free State[1] | |||||
ആപ്തവാക്യം: Ad astra per aspera (Latin for To the stars through difficulties) | |||||
ദേശീയഗാനം: Home on the Range | |||||
ഔദ്യോഗികഭാഷകൾ | English[2] | ||||
നാട്ടുകാരുടെ വിളിപ്പേര് | Kansan | ||||
തലസ്ഥാനം | Topeka | ||||
ഏറ്റവും വലിയ നഗരം | Wichita | ||||
വിസ്തീർണ്ണം | യു.എസിൽ 15th സ്ഥാനം | ||||
- മൊത്തം | 82,278[3] ച. മൈൽ (213,100 ച.കി.മീ.) | ||||
- വീതി | 410[4] മൈൽ (660 കി.മീ.) | ||||
- നീളം | 213[4] മൈൽ (343 കി.മീ.) | ||||
- % വെള്ളം | 0.6[5] | ||||
- അക്ഷാംശം | 37° N to 40° N | ||||
- രേഖാംശം | 94° 35′ W to 102° 3′ W | ||||
ജനസംഖ്യ | യു.എസിൽ 35th സ്ഥാനം | ||||
- മൊത്തം | 2,907,289 (2016 est.)[6] | ||||
- സാന്ദ്രത | 35.1/ച. മൈൽ (13.5/ച.കി.മീ.) യു.എസിൽ 40th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $54,865[7] (30th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mount Sunflower[8][9] 4,041 അടി (1232 മീ.) | ||||
- ശരാശരി | 2,000 അടി (610 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Verdigris River at Oklahoma border[8][9] 679 അടി (207 മീ.) | ||||
രൂപീകരണം | January 29, 1861 Kansas Day (34th) | ||||
ഗവർണ്ണർ | Sam Brownback (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Jeff Colyer (R) | ||||
നിയമനിർമ്മാണസഭ | Kansas Legislature | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Pat Roberts (R) Jerry Moran (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | Roger Marshall (R) Lynn Jenkins (R) Kevin Yoder (R) Ron Estes (R) (പട്ടിക) | ||||
സമയമേഖലകൾ | |||||
- Primary | Central: UTC −6/−5 | ||||
- Hamilton, Greeley, Wallace, and Sherman counties | Mountain: UTC −7/−6 | ||||
ചുരുക്കെഴുത്തുകൾ | KS Kan., Kans. US-KS | ||||
വെബ്സൈറ്റ് | www | ||||
1812 ൽ കാൻസാസിലെ ഇപ്പോൾ ബോണർ സ്പ്രിംഗ്സ് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ആദ്യ കുടിയേറ്റം നടത്തിയത് യൂറോപ്യൻ അമേരിക്കക്കാരാണ്. എന്നാൽ കുടിയേറ്റങ്ങളുടെ വേഗത കുത്തനെ ഉയർന്നത് 1850 കളിൽ അടിമത്ത പ്രശ്നത്തിൽ രാഷ്ട്രീയ യുദ്ധങ്ങൾ കൊടുമ്പിരി കൊണ്ടിക്കുന്നതിനു മധ്യേയുള്ള കാലത്തായിരുന്നു. 1854 ൽ കാൻസസ്-നെബ്രാസ്ക ആക്ടനുസരിച്ച് യുഎസ് ഗവൺമെന്റ് ഈ പ്രദേശം കുടിയേറ്റത്തിനായി ഔദ്യോഗകമായി തുറന്നുകൊടുത്തു. ന്യൂ ഇംഗ്ലണ്ടിൽനിന്ന് കുടിയേറ്റക്കാരായ അടിമത്ത വിരുദ്ധ ഫ്രീ സ്റ്റേറ്റുകാരും സമീപ സംസ്ഥാനമായ മിസൌറിയിൽനിന്നുള്ള അടിമത്ത വ്യവസ്ഥയെ അനുകൂലിക്കുന്ന കുടിയേറ്റക്കാരും കാൻസസ് ഒരു സ്വതന്ത്ര സ്റ്റേറ്റാകുമോ അടിമ സംസ്ഥാനമാകുമോ എന്നു തീരുമാനിക്കാൻ പ്രദേശത്തേയ്ക്ക് തിരക്കിട്ട് എത്തി കുടിയേറി. അങ്ങനെ ഈ പ്രദേശം ആദ്യകാലത്ത് ഈ രണ്ടു വിഭാഗക്കാർ തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലിൽ ഒരു സംഘർഷഭൂമിയായി മാറി. അക്കാലത്ത് ഈ പ്രദേശം 'ബ്ലീഡിംഗ് കാൻസസ്' എന്ന് അറിയപ്പെട്ടു.
അടിമത്ത വിരുദ്ധ പ്രവർത്തകർ മേൽക്കൈ നേടുകയും 1861 ജനുവരി 29 ന് കാൻസസ് സ്വതന്ത്ര സംസ്ഥാനമായി യൂണിയനിൽ അംഗമാകുകയും ചെയ്തു. കുടിയേറ്റക്കാർ പുൽമേടുകളെ കൃഷിക്കളങ്ങളാക്കി മാറ്റിയപ്പോൽ മാറിയപ്പോൾ ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള കാലങ്ങളിൽ കാൻസസിലെ ജനസംഖ്യ അതിവേഗം വളർന്നു.
2015 ഓടെ കാൻസാസ്, ഏറ്റവും കൂടുതൽ ഉൽപ്പാദനമുള്ള കർഷിക സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. ഗോതമ്പ്, ചോളം, സോർഘം, സോയാബീൻ എന്നിവ ഉയർന്ന അളവിൽ ഇവിടെ ഉല്പാദിപ്പിക്കുന്നു.[14] കൻസാസിലെ താമസക്കാർ "കൻസാൻസ്" എന്നു വിളിക്കപ്പെടുന്നു. 4,041 അടി (1,232 മീറ്റർ) ഉയരമുള്ള മൗണ്ട് സൺഫ്ലവർ ആണ് കൻസാസിലെ എറ്റവും ഉയർന്ന ഭാഗം.
അമേരിക്കയുടെ ഹൃദയഭൂമി എന്നുവിശേഷിക്കാവുന്ന പ്രദേശത്താണ് കൻസാസിന്റെ സ്ഥാനം. കിഴക്ക് മിസോറി, പടിഞ്ഞാറ് കൊളറാഡോ, തെക്ക് ഒൿലഹോമ, പടിഞ്ഞാറ് നെബ്രാസ്ക എന്നിവയാണ് അയൽസംസ്ഥാനങ്ങൾ. 82,278 square miles (213,100 km2) വിസ്തീർണ്ണമുള്ള കാൻസസ് മേഖല, അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത്തെ ഏറ്റവും വലിയ സംസ്ഥാനവും 2,911,641 ജനസംഖ്യയുള്ള ഇത് ആകെയുള്ള 50 സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ 34-ാം സ്ഥാനത്തുമാണ്.
തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗങ്ങൾ ഏറെയുള്ള കാൻസസ് കാർഷിക സംസ്ഥാനമാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ ദേശീയ ശരാശരിയേക്കാൾ പിറകിലാണ് കൻസാസിന്റെ സ്ഥാനം. ടൊപീകയാണ് തലസ്ഥാനം. വിചറ്റ ഏറ്റവും വലിയ നഗരവും.