ജോർജ്ജ് ഡബ്ല്യു. ബുഷ്
From Wikipedia, the free encyclopedia
ജോർജ് ഡബ്ലിയു ബുഷ് അല്ലെങ്കിൽ ജോർജ് വാക്കർ ബുഷ് അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു. 2001 ജനുവരി 20-നു് പ്രസിഡന്റ്സ്ഥാനമേറ്റെടുത്തു. 2004-ൽ വീണ്ടും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ൽ സ്ഥാനമൊഴിഞ്ഞു. 1995 മുതൽ 2000 വരെ ടെക്സാസ് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് . പിതാവ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് അമേരിക്കയുടെ നാല്പത്തൊന്നാമത്തെ പ്രസിഡൻറായിരുന്നു. സഹോദരൻ ജെബ് ബുഷാവട്ടെ ഫ്ലോറിഡയുടെ ഗവർണറായിരുന്നു(2007 ജനുവരി 2 വരെ).റിപബ്ലിക്കൻ പാർട്ടിയെയാണ് ബുഷ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തെ സാധാരണ “ഡബിയ” എന്നു വിളിക്കാറുണ്ട്. ബുഷ് വളർന്ന ദക്ഷിണ അമേരിക്കയിൽ ഡബ്ലിയു എന്ന അക്ഷരത്തിന്റെപ്രാദേശിക ഉച്ചാരണമാണിത്.ഭീകരതയ്ക്കെതിരായ യുദ്ധം എന്ന പേരിൽ നടത്തിയ അഫ്ഗാനിസ്താനിലെയു൦,ഇറാഖിലെയു൦ യുദ്ധങ്ങൾ അവിടങ്ങളിലുള്ള ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ മരണത്തിന് കാരണമായതിനാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പ്രസിഡന്റ് എന്ന് അദ്ദേഹം വിളിക്കപ്പെടുന്നു.
ജോർജ് ബുഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ് ബുഷ് (വിവക്ഷകൾ) എന്ന താൾ കാണുക. |
ജോർജ്ജ് വാക്കർ ബുഷ് | |
അമേരിക്കയുടെ നാല്പ്പത്തിമൂന്നാമത് പ്രസിഡണ്ട് | |
പദവിയിൽ 2001 ജനുവരി 20 – ജനുവരി 20 2009 | |
വൈസ് പ്രസിഡന്റ് | ഡിക്ക് ചെയ്നി |
---|---|
മുൻഗാമി | ബിൽ ക്ലിന്റൺ |
പിൻഗാമി | ബറാക്ക് ഒബാമ |
46ആം ടെക്സാസ് ഗവര്‍ണ്ണര്‍ | |
പദവിയിൽ ജനുവരി 17 1995 – ഡിസംബര്‍ 21 2000 | |
Lieutenant(s) | ബോബ് ബുള്ളക്ക് (1995–1999) റിക്ക് പെറി (1999–2000) |
മുൻഗാമി | ആന്‍ റിച്ചാര്‍ഡ് |
പിൻഗാമി | റിക്ക് പെറി |
ജനനം | (1946-07-06) ജൂലൈ 6, 1946 (77 വയസ്സ്) ന്യൂ ഹാവന്, കണക്റ്റിക്കട്ട് |
രാഷ്ട്രീയകക്ഷി | റിപ്പബ്ലിക്കന്‍ |
ജീവിതപങ്കാളി | ലോറ ബുഷ് |
മതം | യുണൈറ്റഡ് മെതഡിസ്റ്റ് |
ഒപ്പ് |
അമേരിക്കയിലെ തെക്കൻ സംസ്ഥാനമായ ടെക്സസിൽ എണ്ണവ്യവസായിയായിരുന്നു ജോർജ് ബുഷ്. “ആർബുസ്റ്റോ” എന്ന എണ്ണഖനന കമ്പനിയും സ്വന്തമായുണ്ടായിരുന്നു. “ആർബുസ്റ്റോ” എന്ന സ്പാനിഷ് വാക്കിനർത്ഥം “ബുഷ്” എന്നുതന്നെയാണ്. ആർബുസ്റ്റോ കമ്പനിയുടെ രാജ്യാന്തര പങ്കാളി ഇപ്പോൾ ബുഷിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെടുന്ന ഒസാമാ ബിൻ ലാദന്റെ അർദ്ധ സഹോദരനായിരുന്നു എന്നതാണു രസകരമായ വസ്തുത. 1978-ൽ ടെക്സാസിൽ നിന്നും അമേരിക്കൻ പ്രതിനിധിസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1988-ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച പിതാവിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. അതേ വർഷംതന്നെ ടെക്സാസ് റെയ്ഞ്ചേഴ്സ് എന്ന ബെയ്സ്ബോൾ ടീമിന്റെ ഓഹരികൾ കരസ്ഥമാക്കി. ഇവയൊക്കെ ടെക്സാസിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
1994-ൽ ടെക്സസ് ഗവർണർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തുവരുത്തിയ പരിഷ്കരണങ്ങൾ, വിദ്യാലയങ്ങൾക്കു സാമ്പത്തിക സഹായം ലഭ്യമാക്കാൻ വരുത്തിയ പരിഷ്കാരങ്ങൾ, ടെക്സസ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് തുടങ്ങിയവ ബുഷിനെ ജനകീയനാക്കി. 1998-ൽ വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.
2000-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ അൽ ഗോറിനെ പരാജയപ്പെടുത്തി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും ഏറ്റവും വിവാദങ്ങൾ നിറഞ്ഞതുമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനകീയ വോട്ടുകളിൽ ഗോറിനേക്കാൾ പിന്നിലായ ബുഷ് ഇലക്ടറൽ വോട്ടുകളിൽ മുൻപിലെത്തി. ഫ്ലോറിഡയിൽ നേടിയ നേരിയ മുൻതൂക്കമാണ് കൂടുതൽ ഇലക്ടറൽ വോട്ടുകൾ നേടാൻ ബുഷിനെ സഹായിച്ചത്. ആ സമയത്ത് ഫ്ലോറിഡയിലെ ഗവർണർ ബുഷിന്റെ അനുജൻ ജെബ് ബുഷ് ആയിരുന്നു എന്നതും വിവാദം ക്ഷണിച്ചുവരുത്തി.
പ്രസിഡന്റെന്ന നിലയിൽ നികുതിരംഗത്തു പ്രഖ്യാപിച്ച ഇളവുകളും നോചൈൽഡ് ലെഫ്റ്റ് ബിഹൈൻഡ് ആക്ടുമായിരുന്നു ബുഷിന്റെ ആദ്യകാല ഭരണനേട്ടങ്ങൾ. ഗർഭഛിദ്രം പോലെയുള്ള വിവാദ വിഷയങ്ങളിൽ അദ്ദേഹം യാഥസ്ഥിതികനിലപാടും പിന്തുടർന്നു.
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷമാണ് ബുഷ് ആഗോള ശ്രദ്ധനേടുന്നത്. ഭീകരതയ്ക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തിയ ബുഷ് ഇതിന്റെ പേരിൽ താലിബാന്റെ താവളമായിരുന്ന അഫ്ഗാനിസ്ഥാൻ ആക്രമിച്ചു. 2003 മാർച്ചിൽ വിനാശകരമായ ആയുധങ്ങൾ നിർമിച്ചുവെന്ന ന്യായംപറഞ്ഞ് ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈൻ ഭരണകൂടത്തെ പുറത്താക്കി."യുദ്ധ പ്രസിഡന്റ്” എന്നു സ്വയം വിശേഷിപ്പിച്ചാണ് ജോർജ് ബുഷ് 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹത്തിന്റെ തന്ത്രം വിജയിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാർട്ടിയിലെ ജോൺ കെറിയെ അമ്പേ പരാജയപ്പെടുത്തി വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തി. എന്നാൽ രണ്ടാം തവണ ഒട്ടേറെ വിവാദങ്ങൾ ബുഷിനെ പിന്തുടർന്നു. ഇറാഖിൽ അമേരിക്ക സേന നേരിട്ട തിരിച്ചടികൾ, അബുഗരിബ് ജയിലിൽ അമേരിക്കൻ സൈനികർ നടത്തിയ പീഡനം, കത്രീന ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ വിവാദ വിഷയങ്ങൾ ബുഷിന്റെ ജനപ്രീതി ഇടിച്ചു. ഇറാഖിലെയു൦ അഫ്ഗാനിസ്താനിലെയു൦ യുദ്ധം ലക്ഷക്കണക്കിന് നിരപരാധികളായ ജനങ്ങളുടെ മരണത്തിന്നു കാരണമായി. ഇറാഖിന്റെ കൈയിൽ സമൂലനാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും പറഞ്ഞ് 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ കാരണം എന്നു ഇറാഖികൾ വിശദമ്ക്കുന്നത്.രണ്ടാം ഗൾഫ് യുദ്ധം എന്നും ഇതറിയപ്പെടുന്നു.
2008 ഡിസംബർ 15-നു ബുഷിനു നേരെ ഇറാക്കിലെ ബാഗ്ദാദിൽ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുമ്പോൾ പത്രപ്രവർത്തകൻ ചെരിപ്പ് എറിയുകയുണ്ടായി.[1]"
"ഇറാഖിലെ ജനങ്ങളുടെ വകയായി ഞാൻ നിനക്ക് തരുന്ന സമ്മാനമാണിത് നായെ"എന്നാണ് ആ പത്രപ്രവർത്തകൻ ബുഷിനോട് പറഞ്ഞത്.