ക്ലൗഡ് കമ്പ്യൂട്ടിങ്ങ്
ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതി / From Wikipedia, the free encyclopedia
ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതിയാണ് ക്ലൗഡ് കമ്പ്യൂട്ടിങ്ങ്. ഇവിടെ ഒരു പ്രവൃത്തി ചെയ്യുന്നതിനാവശ്യമായ സോഫ്റ്റ്വെയർ പോലുള്ള കാര്യങ്ങൾ പങ്കു വെക്കപ്പെടുകയും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 1980 കളിലുണ്ടായ മെയിൻഫ്രെയിമിൽ നിന്ന് ക്ലൈന്റ് - സെർവർ അധിഷ്ഠിതമായ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കു മാറിയതു പോലുള്ള ഒരു മാറ്റമാണ് ക്ലൗഡ് കമ്പ്യൂട്ടിങ്ങും.സാങ്കേതിക പദ്ം എന്നതിൽ ഉപരി ഒരു മാർക്കറ്റിങ് ടേം ആണ് 'ക്ലൗഡ് കമ്പ്യൂട്ടിങ്ങ്'.ഇന്റർനെറ്റ് വഴി ദൂരെയിരിക്കുന്ന സെർവറിൽ ഫയലുകൾ സൂക്ഷിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതിനാണ് സാധാരണായായി ക്ലൗഡ് കമ്പ്യൂട്ടിങ്ങ് എന്ന് പറയുന്നത്. ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനു് അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുകയോ, അതിൽ നിയന്ത്രണമോ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല.[1].