കരോൾട്ടൺ (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിലും ഡാളസ് കൗണ്ടിയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു നഗരമാണ് കരോൾട്ടൺ. 2010ലെ സെൻസസ് പ്രകാരം 119,097 പേർ വസിക്കുന്ന കരോൾട്ടൺ നഗരമാണ് ടെക്സസിലെ 23ആമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരം.[3] 2006ൽ ഡാളസിന്റെ പ്രാന്തപ്രദേശമായ ഈ നഗരം റീലൊക്കേറ്റ് അമേരിക്കയുടെ ജീവിക്കാൻ ഏറ്റവും യോജിച്ച 100 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.[4] അതേ വർഷം മണി (Money) മാസിക അമേരിക്കൻ ഐക്യനാടുകളിൽ ജീവിക്കാൻ ഏറ്റവും പറ്റിയ 19ആമത്തെ നഗരമായും കരോൾട്ടണെ തിരഞ്ഞെടുത്തു. [5] പിന്നീട് 2008ൽ ചെറിയ നഗരങ്ങളിൽവച്ച് ജീവിക്കാൻ ഏറ്റവും യോജിച്ച 15ആമത്തെ നഗരവുമായും തിരഞ്ഞെടുത്തു.[6]
വസ്തുതകൾ കരോൾട്ടൺ (ടെക്സസ്), രാജ്യം ...
കരോൾട്ടൺ (ടെക്സസ്) | ||
---|---|---|
കരോൾട്ടൺ മുൻസിപ്പൽ കോമ്പ്ലക്സ് | ||
| ||
ടെക്സസിലെ ഡാളസ് കൗണ്ടിയിലെ സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടികൾ | ഡെന്റൺ, ഡാളസ്, കോളിൻ | |
• സിറ്റി കൗൺസിൽ | മേയർ മാത്യു മർച്ചന്റ് ജെഫ് ആൻഡോണിയൻ ഡഗ് ബാസിക് ബോബ് ഗാഴ്സ കെവിൻ ഫാൽക്കണർ ടെറി സിമൺസ് ലിസ സട്ടർ അന്തോനി വൈൽഡർ | |
• സിറ്റി മാനേജർ | ലിയൊണാർഡ് മാർട്ടിൻ | |
• നഗരം | 37.1 ച മൈ (96.1 ച.കി.മീ.) | |
• ഭൂമി | 36.3 ച മൈ (94.0 ച.കി.മീ.) | |
• ജലം | 0.8 ച മൈ (2.1 ച.കി.മീ.) 2.19% | |
ഉയരം | 528 അടി (161 മീ) | |
(2010) | ||
• നഗരം | 1,19,097 | |
• ജനസാന്ദ്രത | 3,200/ച മൈ (1,200/ച.കി.മീ.) | |
• മെട്രോപ്രദേശം | 60,03,967 | |
സമയമേഖല | UTC-6 (സെൻട്രൽ) | |
• Summer (DST) | UTC-5 (സെൻട്രൽ) | |
പിൻകോഡുകൾ | 75006, 75007, 75008, 750 | |
ഏരിയ കോഡ് | 972 | |
FIPS കോഡ് | 48-13024[1] | |
GNIS ഫീച്ചർ ID | 1332207[2] | |
വെബ്സൈറ്റ് | http://www.cityofcarrollton.com |
അടയ്ക്കുക