ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധി
2020 ൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ / From Wikipedia, the free encyclopedia
ഇന്ത്യയിൽ കോവിഡ്-19 ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആയിരുന്നു.[4] ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ആണ് ഉത്ഭവിച്ചത് . 2020 May 12 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം - 70,756, ഭേദമായവർ - 22,455, മരണപ്പെട്ടവർ - 2,293 പേരും ആണ്. [5]
പ്രത്യേകം ശ്രദ്ധിക്കുക: സമകാലികസംഭവത്തെപ്പറ്റിയുള്ള ഈ ലേഖനത്തിന്റെ ഉള്ളടക്കം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കാം. (മാർച്ച് 2020) |
രോഗം | COVID-19 |
---|---|
Virus strain | SARS-CoV-2 |
സ്ഥലം | ഇന്ത്യ |
ആദ്യ കേസ് | കേരളം |
Arrival date | 2020 ജനുവരി 30 (4 വർഷം, 3 മാസം, 3 ആഴ്ച and 6 ദിവസം) |
ഉത്ഭവം | വുഹാൻ, ഹുബെ, ചൈന |
സ്ഥിരീകരിച്ച കേസുകൾ | 3,37,66,707 (1 ഒക്ടോബർ 2021)[1][note 1] |
സജീവ കേസുകൾ | 2,75,224[1] |
ഭേദയമായവർ | 3,30,43,144 (1 ഒക്ടോബർ 2021)[1][note 2] |
മരണം | 4,48,339 (1 ഒക്ടോബർ 2021)[1][note 3] |
പ്രദേശങ്ങൾ | |
Official website | |
വെബ്സൈറ്റ് | www |
ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ, 1897-ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതിനാൽ ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചു.[6]
ലോകാരോഗ്യസംഘടന (ഡബ്ല്യൂ.എച്ച്.ഒ) കൊറോണ വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇന്ത്യ നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും മാർച്ച് ഏപ്രിൽ 15 വരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.[7] മാർച്ച് 22-ന് കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ജില്ലകളെ കേന്ദ്ര സർക്കാർ മാർച്ച് 31 വരെ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു.[8]