ഹോവാർഡ് ഗാർഡ്നർ
From Wikipedia, the free encyclopedia
പ്രശസ്തനായ അമേരിക്കൻ മനശാസ്ത്രജ്ഞനാണ് ഹോവാർഡ് ഗാർഡ്നർ (ഹോവാർഡ് ഏൾ ഗാർഡ്നർ എന്ന് മുഴുവൻ പേര് — ജനനം:ജൂലൈ 11, 1943) നിലവിൽ ഹാർവാർഡ് സർവകലാശാലയുടെ സീറോ എന്ന പേരിലുള്ള പ്രൊജക്ടിൻറെ സീനിയർ ഡയറക്ടറാണ് ഇദ്ദേഹം. ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിലൂടെയാണ് ഇദ്ദേഹം ലോക പ്രശസ്തമായത്.[2]
വസ്തുതകൾ ഹോവാർഡ് ഗാർഡ്നർ, ജനനം ...
ഹോവാർഡ് ഗാർഡ്നർ | |
---|---|
ജനനം | ഹോവാർഡ് ഏൾ ഗാർഡ്നർ (1943-07-11) ജൂലൈ 11, 1943 (80 വയസ്സ്) സ്ക്രാൻടൺ, പെൻസിൽവാനിയ |
ദേശീയത | അമേരിക്കൻ |
കലാലയം | ഹാർവാർഡ് കോളേജ് |
അറിയപ്പെടുന്നത് | തിയറി ഓഫ് മൾട്ടിപ്പിൾ ഇന്റെലിജൻസസ് |
ജീവിതപങ്കാളി(കൾ) | എല്ലെൻ വിന്നർ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മനഃശാസ്ത്രം, വിദ്യാഭ്യാസം |
സ്ഥാപനങ്ങൾ | ഹാർവാർഡ് സർവ്വകലാശാല |
സ്വാധീനങ്ങൾ | ഷോൺ പിയാജെ, ജെറോം ബ്രൂണർ, നെൽസൺ ഗുഡ്മാൻ[1] |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക
നൂറിലേറെ ഗവേഷണ പ്രബന്ധങ്ങൾ ഗാർഡ്നർ എഴുതിയിട്ടുണ്ട്[3] കൂടാതെ 30 പുസ്തകങ്ങളും എഴുതി. ഇവ 30 ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1983ൽ പ്രസിദ്ധീകരിച്ച ഫ്രൈംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം [2] അദ്ദേഹം വിശദീകരിച്ചത്.