ഹൊക്കൈഡൊ
From Wikipedia, the free encyclopedia
ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ഹൊക്കൈഡൊⓘ (北海道, Hokkaidō?, [hokkaidoː]) "ഉത്തര കടൽ വിഭാഗം" എന്ന് വാച്യാർത്ഥം. നേരത്തെ ഇസൊ, എസൊ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ജപാനിലെ 47 പ്രിഫെക്ച്ചറുകളിൽ ഏറ്റവും വലുതും ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്നതുമായ ഈ ദ്വീപ് ഹോൺഷുവുമായി സൈകെൻ ടണൽ എന്ന സമുദ്രത്തിനടിയിലുള്ള റെയിൽവേ തുരങ്കത്തിനാൽ ബന്ധിപ്പിച്ചിരിക്കുന്നു . ത്സുഗാരു കടലിടുക്ക് ഹോൺഷു ദ്വീപിനെ ഹൊക്കൈഡൊ ദ്വീപിൽനിന്നും വേർതിരിക്കുന്നു [1]
വസ്തുതകൾ Geography, Location ...
Geography | |
---|---|
Location | Boundary between northwestern Pacific Ocean, Sea of Japan, and Sea of Okhotsk |
Coordinates | 43°N 142°E |
Archipelago | Japanese archipelago |
Administration | |
Japan | |
Demographics | |
Population | approx. 5,600,000 |
അടയ്ക്കുക
ലോകത്തിലെ ഏറ്റവും വലിയ 21-ആമത്തെ ദ്വീപായ ഇതിന്റെ വിസ്തീർണ്ണം 83,453.57 ച.കി.മീറ്ററും (32,221.60 ച.മൈൽ) ജനസംഖ്യ 5,507,456 (2010 ഒക്ടോബർ 1) ആകുന്നു. ഏറ്റവും വലിയ നഗരവും ഈ പ്രിഫെക്ച്ചറിന്റെ തലസ്ഥാന നഗരവുമാണ് സപ്പോറോ( Sapporo ജനസംഖ്യ 1,890,561)