ഹൈഡാസ്പസ് യുദ്ധം
From Wikipedia, the free encyclopedia
മഹാനായ അലക്സാണ്ടറിന്റെ സൈന്യവും, ഇന്ത്യൻ രാജാവായ പോറസ് (സംസ്കൃതത്തിൽ പുരൂരവസ്സ്) രാജാവിന്റെ സൈന്യവും തമ്മിൽ ക്രി.മു. 325-ൽ ഇന്നത്തെ പാകിസ്താനിലെ ഭേര എന്ന സ്ഥലത്തിനടുത്ത്, ഹൈഡാസ്പസ് (ഝലം) നദിക്കരയിൽ നടന്ന യുദ്ധമാണ് ഹൈഡാസ്പസ് യുദ്ധം. ഝലം യുദ്ധം എന്നും ഇതറിയപ്പെടുന്നു. പൗരവ രാജാവായ പുരൂരവസ്സിന്റെ രാജ്യം ഇന്നത്തെ പാകിസ്താനിന്റെ ഭാഗമായ പഞ്ചാബ് പ്രദേശത്തായിരുന്നു. അലക്സാണ്ടർ പോരാടിയ അവസാനത്തെ പ്രധാന യുദ്ധമാണ് ഹൈഡാസ്പസ്. ആക്രമിച്ചുവന്ന മാസിഡോണിയൻ സൈന്യത്തിന് എതിരായി പുരു രാജാവും അദ്ദേഹത്തിന്റെ സൈന്യവും ധീരമായ ചെറുത്തുനില്‍പ്പു നടത്തിയത് അലക്സാണ്ടറിന്റെ ബഹുമാനത്തിനും വിസ്മയത്തിനും പാത്രമായി.[20] വിജയികളായി എങ്കിലും അലക്സാണ്ടറിന്റെ ക്ഷീണിതരായ സൈന്യം അധികം താമസിയാതെ കലാപമുയർത്തി, അലക്സാണ്ടർ ഹൈഫസിസ് നദി മുറിച്ചുകടക്കാൻ പദ്ധതിയിട്ടപ്പോൾ അവർ ഇന്ത്യയിലേയ്ക്ക് കൂടുതൽ പോകുവാൻ വിസമ്മതിച്ചു. സിന്ധൂ നദീതീരത്ത് അധിവസിക്കുന്ന ചില ഇന്ത്യൻ ഗോത്രങ്ങൾക്കെതിരെ ചെറുതും എന്നാൽ വിജയകരവുമായ പടയോട്ടങ്ങൾ നടത്തി തന്റെ ഭരണം സുരക്ഷിതമാക്കുകയും, കാവൽ മാടങ്ങളും വാണിജ്യകേന്ദ്രങ്ങളുമായി പ്രവര്‍ത്തിക്കാൻ നഗരങ്ങൾ സ്ഥാപിക്കുകയും ചെയ്തതിനുശേഷം അലക്സാണ്ടർ ബാബിലോണിലേക്ക് തിരിച്ചുപോയി.
ഹൈഡാസ്പസ് യുദ്ധം | |||||||||
---|---|---|---|---|---|---|---|---|---|
മഹാനായ അലക്സാണ്ടറിന്റെ യുദ്ധങ്ങളുടെ ഭാഗം | |||||||||
ഹൈഡാസ്പസ് യുദ്ധത്തിൽ ഫാലങ്ക്സ് യുദ്ധമദ്ധ്യത്തിൽ ആക്രമണം നടത്തുന്നു, ആന്ദ്രെ കാസ്റ്റൈഗ്ൻ വരച്ച ചിത്രം | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
മാസിഡോണിയൻ സാമ്രാജ്യം ഗ്രീക്ക് സഖ്യശക്തികൾ പേർഷ്യൻ സഖ്യശക്തികൾ ഇന്ത്യൻ സഖ്യശക്തികൾ | പൗരവർ | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
മഹാനായ അലക്സാണ്ടർ, ക്രറ്റേറസ്, അജ്ഞേയർ | പുരു രാജാവ്, അജ്ഞേയർ | ||||||||
ശക്തി | |||||||||
34,000 കാലാൾപ്പട, 7,000 കുതിരപ്പട.[4][5] | 20,000,[6] 30,000 [7] അല്ലെങ്കിൽ 50,000 [8] കാലാൾപ്പട, 2,000 [6] - 4.000 [9] കുതിരപ്പട, 200 ആനകൾ,[10][11] 1,000 രഥങ്ങൾ.[12] | ||||||||
നാശനഷ്ടങ്ങൾ | |||||||||
80 [13]-700 [14] 4,000 വരെ [15] കാലാൾ കൊല്ലപ്പെട്ടു, 230 [16]-280 കുതിരപ്പട കൊല്ലപ്പെട്ടു,[17] | 12,000 [18] - 23.000 [19] കൊല്ലപ്പെട്ടു, ആനകളും രഥങ്ങളുമടക്കം 9,000 പേർ പിടിക്കപ്പെട്ടു,[18]. |