ഹാരി ഹൗഡിനി
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് (1874–1926) / From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു ഹംഗേറിയൻ ജാലവിദ്യക്കാരനും നടനുമായിരുന്നു ഹാരി ഹൗഡിനി (ജീവിതകാലം: മാർച്ച് 24, 1874 – ഒക്ടോബർ 31, 1926). ബന്ധനസ്ഥനായതിനു ശേഷം രക്ഷപ്പെടുന്നതിൽ വിരുതനായിരുന്നു ഇദ്ദേഹം. അമാനുഷികത പോലുള്ള അന്ധ വിശ്വാസങ്ങളെ ഇദ്ദേഹം ശക്തമായി എതിർത്തിരുന്നു. തുടക്കത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ വുഡവില്ലെ എന്ന സ്ഥലത്തും യൂറോപ്പിലും മായജാല പ്രകടനങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റി. യൂറോപ്പിൽ വച്ച് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് തന്നെ വിലങ്ങണിയിച്ച് ബന്ധനസ്ഥക്കാൻ വെല്ലുവിളിക്കുകയും അതിൽ നിന്നു രക്ഷപെട്ടു കാണിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ഹാരി ഹാൻഡ്കഫ് ഹൗഡിനി എന്ന പേരിൽ പ്രശസ്തനായി. തുടർന്ന് ചങ്ങലകൾ, കെട്ടിടങ്ങളുടെ മുകളിൽ നിന്നും തൂക്കിയിട്ട കയറുകൾ മുതലായവ കൊണ്ട് ബന്ധനസ്ഥനായതിനു ശേഷം രക്ഷപെടുക, ബന്ധനസ്ഥനായതിനു ശേഷം വെള്ളത്തിനടിയിൽ നിന്നും രക്ഷപ്പെടുക, വായു കടക്കാത്ത പാൽപ്പാത്രത്തിനകത്തു നിന്നും രക്ഷപെടുക എന്നിങ്ങനെ വിവിധയിനം വിദ്യകൾ ഹൗഡിനി തന്റെ മാന്ത്രികപ്രകടനങ്ങളിൽ ഉൾപെടുത്തി.
ഹാരി ഹൗഡിനി | |
---|---|
ജനനം | എറിക്ക് വീസ് (1874-03-24)മാർച്ച് 24, 1874 |
മരണം | ഒക്ടോബർ 31, 1926(1926-10-31) (പ്രായം 52) |
മരണ കാരണം | Peritonitis[1] |
തൊഴിൽ | Illusionist, stunt performer, actor, historian, film producer, pilot, debunker |
സജീവ കാലം | 1891–1926 |
ജീവിതപങ്കാളി(കൾ) | Wilhelmina Beatrice "Bess" Rahner
(m. 1894) |
ബന്ധുക്കൾ | Theodore Hardeen (brother) |
ഒപ്പ് | |