ഹണിമൂൺ
വിവാഹശേഷം വധൂവരന്മാർ ഒരുമിച്ച് നടത്തുന്ന യാത്ര / From Wikipedia, the free encyclopedia
വിവാഹത്തിന് തൊട്ടുപിന്നാലെ വധൂവരന്മാർ ഒരുമിച്ച് ചിലവഴിക്കുന്ന കാലയളവാണ് ഹണിമൂൺ അല്ലെങ്കിൽ മധുവിധു എന്ന് സാധാരണയായി പറയാറുള്ളത്. വിവാഹത്തിന് തൊട്ടുപിന്നാലെ നവദമ്പതികൾ ഒരുമിച്ച് നടത്തുന്ന യാത്രയ്ക്ക് ഹണിമൂണിൽ വലിയ പ്രാധാന്യം നൽകപ്പെടുന്നു. ഇന്ന്, ഹണിമൂൺ പലപ്പോഴും വിദേശ രാജ്യങ്ങൾ അല്ലെങ്കിൽ റൊമാന്റിക് ആയി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിൽ ആഘോഷിക്കപ്പെടുന്നു.
- ഇതേ പേരിലുള്ള മലയാള ചലച്ചിത്രത്തെക്കുറിച്ച് അറിയാൻ, ദയവായി ഹണിമൂൺ (ചലച്ചിത്രം) കാണുക.
- മധുവിധു എന്ന താൾ ഇവിടേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്, ആ പേരിലുള്ള മലയാള ചലച്ചിത്രത്തെക്കുറിച്ച് അറിയാൻ, ദയവായി മധുവിധു (ചലച്ചിത്രം) കാണുക.