ഹംസധ്വനി
കർണാടകസംഗീതത്തിലെ ജന്യരാഗം / From Wikipedia, the free encyclopedia
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് ഹംസധ്വനി, 29-ആമത് മേളകർത്താരാഗമായ ശങ്കരാഭരണത്തിൽ നിന്നും ജന്യമാണ് ഈ രാഗം. ഹംസധ്വനി രാഗം പൊതുവേ ഭക്തി, സ്നേഹം, സന്തോഷം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനാണ് ഉപയോഗിക്കാറുള്ളത്. രാമസ്വാമി ദീക്ഷിതരെയാണ് ഈ രാഗത്തിന്റെ നിർമ്മാതാവായി കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ പുത്രനായ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ വാതാപി ഗണപതിം ഭജേ എന്ന കീർത്തനമാണ് ഈ രാഗത്തിലെ ഏറ്റവും പ്രസിദ്ധമായ കീർത്തനം.
കൂടുതൽ വിവരങ്ങൾ ഹംസധ്വനി, ആരോഹണം ...
ഹംസധ്വനി | |
---|---|
ആരോഹണം | സ രി2 ഗ3 പ നി3 സ |
അവരോഹണം | സ നി3 പ ഗ3 രി2 സ |
ജനകരാഗം | ധീരശങ്കരാഭരണം |
കീർത്തനങ്ങൾ | വാതാപി ഗണപതിം (മുത്തുസ്വാമി ദീക്ഷിതർ) |
അടയ്ക്കുക