സെല്ലുലാർ ജയിൽ
From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ[2] . ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്. ബരിൻ ഘോഷ് (ശ്രീ ഒറൊബിന്ദോയുടെ ഇളയ സഹോദരൻ), ഹേമചന്ദ്ര ദാസ്, മഹാബീർ സിംഹ്, കമൽനാഥ് തിവാരി, ഭുക്തേശ്വർ ദത്ത്, ശിവ് വർമ്മ, ജയ്ദേവ് കപൂർ, ഗയ പ്രസാദ് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര സമര സേനാനികളും ഹിന്ദു ദേശീയവാദി വി.ഡി. സാവർക്കർ ഉൾപ്പടെയുള്ളവരും സെല്ലുലാർ ജയിൽ ശിക്ഷ അനുഭവിച്ചവരിൽ ഉൾപ്പെടുന്നു. സ്വാതന്ത്രാനന്തരം 1969ൽ ഇത് സ്മാരകമാക്കി മാറ്റി.
ഈ ലേഖനം കാലാപാനിയെന്നറിയപ്പെടുന്ന സെല്ലുലാർ ജയിലിനെക്കുറിച്ചുള്ളതാണ് . കാലാപാനിയെന്ന മലയാളചലച്ചിത്രത്തെക്കുറിച്ചറിയാൻ കാലാപാനി (ചലച്ചിത്രം) എന്ന താൾ കാണുക.
വസ്തുതകൾ സെല്ലുലാർ ജയിൽ, അടിസ്ഥാന വിവരങ്ങൾ ...
സെല്ലുലാർ ജയിൽ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | Prison for political prisoners (Indian freedom fighters) |
വാസ്തുശൈലി | Cellular, Pronged |
നഗരം | പോർട്ട് ബ്ലെയർ, ആൻഡമാൻ |
രാജ്യം | ഇന്ത്യ |
നിർദ്ദേശാങ്കം | 11.675°N 92.748°E / 11.675; 92.748 |
നിർമ്മാണം ആരംഭിച്ച ദിവസം | 1896 |
പദ്ധതി അവസാനിച്ച ദിവസം | 1906 |
ചിലവ് | ₹ 517,352[1] |
ഇടപാടുകാരൻ | ബ്രിട്ടീഷ് രാജ് |
അടയ്ക്കുക