സെന്റ് പീറ്റേഴ്സ് ബസലിക്ക
From Wikipedia, the free encyclopedia
വിശുദ്ധ പത്രോസിൻറെ നാമധേയത്തിലുള്ള പേപ്പൽ ബസിലിക്കയാണ് സെൻറ് പീറ്റേഴ്സ് ബസിലിക്ക (പത്രോസിന്റെ സിംഹാസന ദേവാലയം). വത്തിക്കാൻ സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള ഈ ദേവാലയത്തിൽ ഒരേ സമയം ഏകദേശം 60,000 പേർക്ക് പ്രവേശിക്കാനാകും. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ പേപൽ ബസിലിക്ക എന്ന അർത്ഥത്തിൽ 'ബസിലിക്ക പാപാലെ ഡി സാൻ പെത്രോ ഇൻ വത്തിക്കാനോ' എന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഈ ക്രിസ്ത്യൻ പള്ളി ഇറ്റാലിയൻ ഭാഷയിൽ അറിയപ്പെടുന്നത്. അഞ്ച് ഏക്കറിൽ അധികം (2,27,070 ചതുരശ്ര അടി) വിസ്താരമുള്ള ഇതിന് 720 അടി നീളവും 490 അടി വീതിയും 448 അടി ഉയരവുമാണ് ഉള്ളത്. നിർമാണം പൂർത്തിയാക്കി നാലു നൂറ്റാണ്ടിനിപ്പുറവും റോമ നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ഇതു തന്നെയാണ്. അപ്പൊസ്തലന്മാരുടെ തലവന്റെ പേരിലുള്ള ഈ സിംഹാസന ദേവാലയം കത്തോലിക്ക സഭയുടെ കത്തീഡ്രലോ (മാതൃദേവാലയം) മാർപാപ്പയുടെ സിംഹാസനമോ അല്ല .സെന്റ് പീറ്റേഴ്സ് ബസിലിക്ക ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളിൽ ഒന്നാണ്. പാരമ്പര്യം അനുസരിച്ച് പത്രോസിന്റെ ശവകൂടീരം ദേവാലയത്തിന്റെ പ്രധാന അൾത്താരയുടെ അടിയിലാണുള്ളത്.പത്രോസായിരുന്നു റോമിലെ ആദ്യ മെത്രാൻ.
വിശുദ്ധ പത്രോസിൻറെ പേപ്പൽ ബസിലിക്ക | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | വത്തിക്കാൻ സിറ്റി |
നിർദ്ദേശാങ്കം | 41°54′8″N 12°27′12″E |
മതവിഭാഗം | റോമൻ കത്തോലിക്ക |
രാജ്യം | വത്തിക്കാൻ നഗരം |
സംഘടനാ സ്ഥിതി | Major basilica |
വെബ്സൈറ്റ് | Official website (in Italian) |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Donato Bramante Antonio da Sangallo the Younger |
വാസ്തുവിദ്യാ മാതൃക | Renaissance and Baroque |
തറക്കല്ലിടൽ | 1506 |
പൂർത്തിയാക്കിയ വർഷം | 1626 |
Specifications | |
ശേഷി | 60,000 + |
നീളം | 730 feet (220 m) |
വീതി | 500 feet (150 m) |
ഉയരം (ആകെ) | 452 feet (138 m) |
മകുട വ്യാസം (പുറം) | 137.7 feet (42.0 m) |
പത്രോസ് അപ്പൊസ്തലൻ അടക്കം ചെയ്യപ്പെട്ട വത്തിക്കാൻ കുന്നിൽ കൊൺസ്റ്റന്റൈൻ ചക്രവർത്തി നാലാം നൂറ്റാണ്ടിൽ ഒരു ദേവാലയം നിർമിച്ചിരുന്നു.1506 എപ്രിൽ 18 മുതൽ 1626 നവംബർ 18 വരെയായിരുന്നു പുതിയ ബസിലിക്കയുടെ നിർമാണം.സെന്റ് പീറ്റേഴ്സ് ബസിലിക്ക കത്തോലിക്കരുടെ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. നിരവധി മാർപ്പാപ്പമാർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.120 വർഷം നീണ്ട ദേവാലയ നിർമാണത്തിൽ മൈക്കലാഞ്ചലൊ എന്ന കലാകാരന്റെ പങ്ക് വലുതാണു.