സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ
From Wikipedia, the free encyclopedia
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ. (അറബി: زايد بن سلطان آل نهيان ) ഇംഗ്ലീഷ്: Zayed bin Sultan bin Zayed Al Nahyan (1 ഡിസംബർ 1918 – 2 നവംബർ 2004) ആധുനിക യുഎഇയുടെ സ്ഥാപകനാണ്. യുഎഇയിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരികളിൽ ഒരാളാണ് അദ്ദേഹം. അറബ് ഐക്യ നാടുകളുടെ സ്ഥാപകനും എമറാത്തി രാഷ്ട്രതന്ത്രജ്ഞനും ദാനശീലനും ആ നാടിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു അദ്ദേഹം. 1971ൽ മരിക്കുന്നതു വരെ അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു.[1][2] ആധുനിക എമറാത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നു.[3][4][5] പരസ്പരം തർക്കിച്ചു നിന്നിരുന്ന ഏഴ് എമിറേറ്റുകളെ ഒന്നിപ്പിച്ചതിനു പിന്നിലെ ചാലക ശക്തിയായി അദ്ദേഹം അറിയപ്പെടുന്നു.[6]
Zayed bin Sultan bin Zayed Al Nahyan زايد بن سلطان بن زايد آل نهيان | |
---|---|
Emir of Abu Dhabi President of the United Arab Emirates | |
ഭരണകാലം | 6 August 1966 – 2 November 2004 |
പൂർണ്ണനാമം | ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ |
ജനനം | 1 ഡിസംബർ 1918 |
ജന്മസ്ഥലം | അൽ ഐൻ, അബൂദാബി, യു.എ.ഇ. |
മരണം | 2 നവംബർ 2004 (85 വയസ്) |
മരണസ്ഥലം | അബൂദാബി, യു.എ.ഇ. |
അടക്കം ചെയ്തത് | Sheikh Zayed Grand Mosque, Abu Dhabi, 3 നവംബർ 2004 |
മുൻഗാമി | Sheikh Shakhbut bin Sultan Al Nahyan |
പിൻഗാമി | Sheikh Khalifa bin Zayed Al Nahyan |
ഭാര്യമാർ |
|
രാജകൊട്ടാരം | [അൽ നഹ്യാൻ കുടുംബം ]] |
പിതാവ് | സുൽത്താൻ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാൻ |
മാതാവ് | ഷെയിക സലാമാ ബിൻത് ബുട്ടി |
മതവിശ്വാസം | ഇസ്ലാം |
സായ്ദ് അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ഷേയ്ഖ് ഷാഖ്ബത് ബിൻ സുൽത്താന്റെ പകരക്കാരനായാണ് അബുദാബിയുടേ ഭരണാധികാരിയായത്. 1966 ആഗസ്ത് 6 നായിരുന്നു സ്ഥാനമേറ്റത്. ഷാഖ്ബത്തിനെ രക്തരഹിതമായ അട്ടിമറിയിലൂടെയാണ് ഇത് സാധിച്ചത്. ഇതിനു പിന്നിൽ ബ്രിട്ടന്റെ ഭരണതന്ത്രജ്ഞരുടേ സഹായം ഉണ്ടായിരുന്നു. [7] വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പൊതു പാർപ്പിട മേഖലകളുടെ വികസനവും നവീകരണവും, നഗരങ്ങളുടെ പൊതുവികസനവും ഉൾപ്പെടെ വിപുലമായ പരിഷ്കാരങ്ങൾ കൈവരിക്കാൻ ഷെയ്ഖ് സായിദിന് കഴിഞ്ഞു. അബുദാബിയും ഖത്തറും തമ്മിലുള്ള ശത്രുതയുടെ നീണ്ട യുഗം ശൈഖ് സായിദ് അവസാനിപ്പിച്ചു.