സാക്രമെൻറോ കൗണ്ടി
From Wikipedia, the free encyclopedia
സാക്രമെൻറോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകളനുസരിച്ച് ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 1,418,788 ആയിരുന്നു.[2] 1854 മുതൽ കാലിഫോർണിയയുടെ തലസ്ഥാന നഗരമായി തുടരുന്ന സാക്രമെൻറോ[4] നഗരമാണ് ഇതിൻറെ കൗണ്ടി സീറ്റ്. ഗോൾഡൻ കൺട്രിയിൽ മദ്ധ്യ താഴ്വരയുടെ വടക്കൻ ഭാഗത്ത് ഏകദേശം 994 ചതുരശ്ര മൈൽ (2,570 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി ഈ കൌണ്ടി വ്യാപിച്ചുകിടക്കുന്നു. സൂയിസൺ ഉൾക്കടൽ ഉൾപ്പെടെ, സാക്രമെൻറോ നദിയ്ക്കും സാൻ ജോവാക്വൻ നദിയ്ക്കും ഇടയിലുള്ള താഴ്ന്ന അഴിമുഖ പ്രദേശത്തു നിന്നു തുടങ്ങി സംസ്ഥാന തലസ്ഥാനത്തിന് അപ്പുറത്തേയ്ക്ക് വടക്കൻ ദിശയിൽ ഏകദേശം 10 മൈൽ (16 കിലോമീറ്റർ) ദൂരേയ്ക്കും കിഴക്കോട്ട് സിയേറ നെവാദ മലനിരകളുടെ താഴ്വാരത്തിലേക്കുവരെ ഈ കൌണ്ടി വ്യാപിച്ചുകിടക്കുന്നു. സക്രാമെൻറോ കൗണ്ടിയിലെ ഏറ്റവും തെക്കുള്ള ഭാഗത്തിന് സാൻ ഫ്രാൻസിസ്കോ ഉൾക്കടലിലേയ്ക്കു നേരിട്ട് പ്രവേശനമുണ്ട്.
സാക്രമെൻറോ കൗണ്ടി, കാലിഫോർണിയ | |||||||
---|---|---|---|---|---|---|---|
County | |||||||
County of Sacramento | |||||||
| |||||||
| |||||||
Location in the state of California | |||||||
California's location in the US | |||||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||||
State | California | ||||||
Region | Sacramento Valley | ||||||
Metro area | Greater Sacramento | ||||||
Incorporated | February 18, 1850[1] | ||||||
നാമഹേതു | The capital city of Sacramento, which is named for the Sacrament of the Holy Eucharist | ||||||
County seat (and largest city) | Sacramento | ||||||
• ഭരണസമിതി | Board of Supervisors | ||||||
• Board of Supervisors | Supervisors
| ||||||
• County Executive | Navdeep S. Gill | ||||||
• ആകെ | 994 ച മൈ (2,570 ച.കി.മീ.) | ||||||
• ഭൂമി | 965 ച മൈ (2,500 ച.കി.മീ.) | ||||||
• ജലം | 29 ച മൈ (80 ച.കി.മീ.) | ||||||
• ആകെ | 14,18,788 | ||||||
• കണക്ക് (2016)[3] | 15,14,460 | ||||||
• ജനസാന്ദ്രത | 1,400/ച മൈ (550/ച.കി.മീ.) | ||||||
സമയമേഖല | UTC−8 (Pacific Standard Time) | ||||||
• Summer (DST) | UTC−7 (Pacific Daylight Time) | ||||||
FIPS code | 06-067 | ||||||
വെബ്സൈറ്റ് | www |