സാക്രമെന്റോ
From Wikipedia, the free encyclopedia
സാക്രമെന്റോ (/ˌsækrəˈmɛntoʊ/; സ്പാനിഷ് ഉച്ചാരണം: [sakɾaˈmento]) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെയും സാക്രമെന്റോ കൌണ്ടിയുടെയും തലസ്ഥാനം ആണ്. 2014ലെ കണക്കെടുപ്പിൽ 485,199 ജനസംഖ്യ ഉണ്ടായിരുന്ന ഈ നഗരം കാലിഫോർണിയയിലെ ആറാമത്തെ വലിയ നഗരവും ഐക്യനാടുകളിലെ 35 ആമത്തെ വലിയ നഗരവും ആണ്. [6][10]2010 ൽ 2,414,783 ജനസംഖ്യ ഉണ്ടായിരുന്ന ഏഴു കൌണ്ടികൾ ഉൾപ്പെടുന്ന സാക്രമെന്റോ മെട്രോപോളിറ്റൻ ഏരിയയുടെ സാമ്പത്തികവും സാംസ്കാരികവും ആയ തലസ്ഥാനം ആണ് സാക്രമെന്റോ നഗരം.
സാക്രമെന്റോ, കാലിഫോർണിയ | ||||||||
---|---|---|---|---|---|---|---|---|
സംസ്ഥാന തലസ്ഥാനം | ||||||||
സിറ്റി ഓഫ് സാക്രമെന്റോ | ||||||||
| ||||||||
Nickname(s): "മരങ്ങളുടെ നഗരം", "സാക്ക് ടൌൺ", "സാക്ക്", "സാക്ടോ" | ||||||||
Motto(s): | ||||||||
കാലിഫോർണിയിലെ സാക്രമെന്റോ കൌണ്ടിയിൽ സക്രമെന്റൊയുടെ സ്ഥാനം | ||||||||
രാജ്യം | യുനൈറെഡ് സ്റ്റേറ്റ്സ് | |||||||
സംസ്ഥാനം | കാലിഫോർണിയ | |||||||
കൌണ്ടി | സാക്രമെന്റോ
| |||||||
Region | Sacramento Valley | |||||||
CSA | Sacramento-Roseville | |||||||
MSA | Sacramento–Roseville–Arden-Arcade | |||||||
Incorporated | ഫെബ്രുവരി 27, 1850[1] | |||||||
Chartered | 1920[2] | |||||||
• ഭരണസമിതി | സാക്രമെന്റോ സിറ്റി കൌൺസിൽ | |||||||
• മേയർ | ദരെല്ല് നാഥന്[3] | |||||||
• City Council[3] | Councilmembers
| |||||||
• City | 100.105 ച മൈ (259.273 ച.കി.മീ.) | |||||||
• ഭൂമി | 97.915 ച മൈ (253.600 ച.കി.മീ.) | |||||||
• ജലം | 2.190 ച മൈ (5.673 ച.കി.മീ.) 2.19% | |||||||
ഉയരം | 30 അടി (9 മീ) | |||||||
• City | 4,66,488 | |||||||
• കണക്ക് (2014)[6] | 4,85,199 | |||||||
• ജനസാന്ദ്രത | 4,700/ച മൈ (1,800/ച.കി.മീ.) | |||||||
• നഗരപ്രദേശം | 17,23,634 | |||||||
• മെട്രോപ്രദേശം | 21,49,127 | |||||||
• CSA | 24,14,783 | |||||||
Demonym(s) | Sacramentan | |||||||
സമയമേഖല | UTC−8 (Pacific) | |||||||
• Summer (DST) | UTC−7 (PDT) | |||||||
ZIP codes | 942xx, 958xx | |||||||
Area code | 916 | |||||||
FIPS code | 06-64000 | |||||||
GNIS feature IDs | 1659564, 2411751 | |||||||
വെബ്സൈറ്റ് | cityofsacramento |
സ്വിസ്സ് കുടിയേറ്റക്കാരനായ ജോൺ സട്ടർ, സീനിയർ, അദ്ദേഹത്തിന്റെ മകൻ ജോൺ അഗസ്റ്റസ് സട്ടർ, സീനിയർ, അദ്ദേഹത്തിന്റെ മക്കളായ ജോൺ അഗസ്റ്റസ് സട്ടർ, ജൂനിയർ, ജെയിംസ് മാർഷൽ എന്നിവരുടെ പ്രവർത്തനഫലമായി ആണ് സാക്രമെന്റോ ഒരു നഗരമായി വളർന്നത്. 1839 ജോൺ സട്ടർ പണിത കോട്ടയുടെ സംരക്ഷണത്തിൽ ആയിരുന്നു സാക്രമെന്റോ നഗരത്തിന്റെ വളർച്ച. കാലിഫോർണിയ ഗോൾഡ് റഷ്ന്റെ കാലഘട്ടത്തിൽ സാക്രമെന്റോ ഒരു പ്രധാന കച്ചവട കേന്ദ്രമായി പ്രവർത്തിച്ചിരുന്നു.
സാക്രമെന്റോ നഗരത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലൂടെ ഒഴുകുന്ന സാക്രമെന്റോ നദി ആണ് ഈ നഗരത്തിനു ഇങ്ങനെ പേര് ലഭിക്കാൻ കാരണമായത്.
സാക്രമെന്റോയിലെ കാലിഫോർണിയ സ്റ്റേറ്റ് യുനിവേഴ്സിറ്റി, നഗരത്തിലെ ഏറ്റവും വലിയ സർവകലാശാലയാണ്.