സമ്പർക്ക പട്ടിക
From Wikipedia, the free encyclopedia
പൊതുജനാരോഗ്യത്തിൽ, രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനും ഈ സമ്പർക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള പ്രക്രിയയാണ് സമ്പർക്ക പട്ടിക എന്നു പറയുന്നത്.രോഗം ബാധിച്ച വ്യക്തികളുടെ സമ്പർക്കങ്ങൾ കണ്ടെത്തുന്നതിലൂടെ, അണുബാധയ്ക്കായി അവരെ പരിശോധിക്കുന്നതിലൂടെ, രോഗബാധിതരെ ചികിത്സിക്കുന്നതിലൂടെയും ജനസംഖ്യയിലെ അണുബാധകൾ കുറയ്ക്കുന്നതിന് പൊതുജനാരോഗ്യം ലക്ഷ്യമിടുന്നു. സമ്പർക്ക പട്ടിക സാധാരണയായി നടത്തുന്ന രോഗങ്ങൾ ക്ഷയരോഗം, അഞ്ചാംപനി പോലുള്ള വാക്സിൻ-തടയാൻ കഴിയുന്ന അണുബാധകൾ, ലൈംഗികമായി പകരുന്ന അണുബാധകൾ (എച്ച്.ഐ.വി. ഉൾപ്പെടെ), രക്തത്തിലൂടെ പകരുന്ന അണുബാധകൾ, ചില ഗുരുതരമായ ബാക്ടീരിയ അണുബാധകൾ, നോവൽ അണുബാധകൾ (ഉദാ. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2).തുടങ്ങിയവയാണ്. സമ്പർക്ക പട്ടിക ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്:
- നിലവിലുള്ള രോഗ സംക്രമണം തടയുന്നതിനും അണുബാധയുടെ വ്യാപനം കുറയ്ക്കുന്നതിനും
- അണുബാധയുടെ സാധ്യതയെക്കുറിച്ച് സമ്പർക്കപ്പെട്ടവരെ അറിയിക്കുന്നതിനും മുൻകരുതൽ കൗൺസിലിംഗ് അല്ലെങ്കിൽ രോഗം നിവാരണത്തിനുള്ള പരിചരണം വാഗ്ദാനം ചെയ്യുന്നതിനും.
- ഇതിനകം രോഗം ബാധിച്ച വ്യക്തികൾക്ക് രോഗനിർണയം, കൗൺസിലിംഗ്, ചികിത്സ എന്നിവ വാഗ്ദാനം ചെയ്യുക.
- അണുബാധ ചികിത്സിക്കാവുന്നതാണെങ്കിൽ രോഗിയുടെ രോഗത്തിന്റെ രോഗ വ്യാപനം തടയൽ.
- ഒരു പ്രത്യേക ജനവിഭാഗത്തിലുളള പകർച്ചവ്യാധിയെക്കുറിച്ച് അറിയുന്നതിന്.
പതിറ്റാണ്ടുകളായി പൊതുജനാരോഗ്യത്തിൽ സാംക്രമിക രോഗ നിയന്ത്രണത്തിന്റെ ഒരു അടയാളമാണ് സമ്പർക്ക പട്ടിക വസൂരി ഉന്മൂലനം നേടിയത് സാർവത്രികമായ രോഗപ്രതിരോധത്തിലൂടെയല്ല, മറിച്ച് രോഗബാധിതരായ എല്ലാവരേയും കണ്ടെത്തുന്നതിനുള്ള സമ്പൂർണ്ണ സമ്പർക്ക പട്ടിക കണ്ടെത്തലിലൂടെയാണ്. [1]വസൂരി ബാധിക്കാൻ സാധ്യതയുള്ള സമൂഹ സമ്പർക്ക പട്ടിക കണ്ടെത്തുകയും അതിനുശേഷമാണ് രോഗബാധിതർക്ക് ഏകാന്തവാസം ഏർപ്പെടുത്തുകയും രോഗപ്രതിരോധ കുത്തിവയ്പ്പും നടത്തിയത്. അനിശ്ചിതമായ പകർച്ചവ്യാധി സാധ്യതയുള്ള രോഗങ്ങളിൽ പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗത്തിന്റെ സവിശേഷതകളെക്കുറിച്ച് അറിയുന്നതിന് സമ്പർക്ക പട്ടിക പ്രക്രിയ നടത്തുന്നു. എന്നാൽ പകർച്ചവ്യാധിയെ പരിഹരിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമവും അന്തിമവുമായ മാർഗ്ഗമല്ല സമ്പർക്ക പട്ടിക.ഉയർന്ന രോഗബാധയുള്ള പ്രദേശങ്ങളിൽ, സ്ക്രീനിംഗ് അല്ലെങ്കിൽ ഫോക്കസ്ഡ് ടെസ്റ്റിംഗ് കൂടുതൽ ചെലവ് കുറഞ്ഞേക്കും.പങ്കാളി പരിചരണം(partner care)എന്നും വിളിക്കപ്പെടുന്ന പങ്കാളി അറിയിപ്പ് (Partner notification), രോഗബാധിതനായ ഒരാളുടെ ലൈംഗിക പങ്കാളികളെ അറിയിക്കുന്നതിനും അവരുടെ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും പ്രത്യേകമായി ലക്ഷ്യമിട്ടുള്ള സമ്പർക്ക പട്ടികയുടെ ഒരു ഉപവിഭാഗമാണ്.