സന്താനം
ഒരു ജീവിവർഗ്ഗത്തിന്റെ പ്രത്യുല്പാദനത്തിന്റെ ഫലം / From Wikipedia, the free encyclopedia
ഒരു ജീവി പ്രത്യുൽപ്പാദനം നടത്തി ജന്മം നൽകുന്ന പുതിയ ജീവിയെ സന്താനം എന്ന് വിളിക്കുന്നു.[1] ഒന്നിൽക്കൂടുതൽ സന്താനങ്ങളെ ഒരുമിച്ചുൽപ്പാദിപ്പിക്കുമ്പോൾ അവയെ ഒരുമിച്ച് "ബ്രൂഡ്" എന്നു പറയുന്നു. ചില ജീവികളുടെ സന്താനങ്ങൾ വളർച്ച പൂർത്തിയാക്കി ആ വർഷം തന്നെ അടുത്ത തലമുറകളെ വീണ്ടും ഉൽപ്പാദിപ്പിക്കുന്നു. അങ്ങനെ ഒരു വർഷം തന്നെ എത്രപ്രാവശ്യം പ്രത്യുൽപ്പാദനം നടത്തുന്നു എന്നതിനെ അനുസരിച്ചു അവയെ യൂണിവോൾട്ടിൻ (Univoltine), ബൈവോൾട്ടിൻ (Bivoltine), മൾട്ടിവോൾട്ടിൻ (Multivoltine), സെമിവോൾട്ടിൻ (Semivoltine) എന്നിങ്ങനെ തരം തിരിക്കാം.[2][3][4][5]