ഷാ ബ്രദേഴ്സ് സ്റ്റുഡിയോ
From Wikipedia, the free encyclopedia
ഷാ ബ്രദേഴ്സ് (HK) ലിമിറ്റഡ് (ചൈനീസ്: 邵氏兄弟(香港)公司) 1925 മുതൽ 2011 വരെ പ്രവർത്തിച്ചിരുന്ന ഹോങ്കോങ്ങിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായിരുന്നു.
പ്രമാണം:Shaw Brothers Logo.jpg | |
പബ്ലിക്ക് കമ്പനി | |
വ്യവസായം | ചലച്ചിത്ര നിർമ്മാണം |
പിൻഗാമി | ക്ലിയർ വാട്ടർ ബേ ലാൻറ് കമ്പനി ലിമിറ്റഡ് ഷാ ബ്രദേഴ്സ് പിക്ച്ചേർസ് ഇൻറർനാഷണൽ ലിമിറ്റഡ്. |
സ്ഥാപിതം | 27 ഡിസംബർ 1958; 65 വർഷങ്ങൾക്ക് മുമ്പ് (1958-12-27) |
ആസ്ഥാനം | |
സേവന മേഖല(കൾ) | Worldwide |
ഉത്പന്നങ്ങൾ | Films |
വെബ്സൈറ്റ് | www |
1925-ൽ, മൂന്ന് ഷാ സഹോദരന്മാരായ - റഞ്ചെ, റൺമേ, റണ്ടെ എന്നിവർചേർന്ന്- ഷാങ്ഹായിൽ ടിയാനി ഫിലിം കമ്പനി ("യുണീക്ക്" എന്നും അറിയപ്പെടുന്നു) സ്ഥാപിക്കുകയും സിംഗപ്പൂരിൽ ഒരു ചലച്ചിത്ര വിതരണ കമ്പനിയ്ക്ക് അടിസ്ഥാനമിടുകയും അവിടെ റൺമെയും അവരുടെ ഇളയ സഹോദരൻ റൺ റൺ ഷായും മാതൃ കമ്പനിയായ ഷാ ഓർഗനൈസേഷന്റെ മുൻഗാമിയെ നിയന്ത്രിക്കുകയും ചെയ്തു. റൺമെയും റൺ റൺ ഷായും ഹോങ്കോംഗ് ആസ്ഥാനമായുള്ള സഹോദര കമ്പനിയായ ഷാ ആൻഡ് സൺസ് ലിമിറ്റഡിന്റെ ചലച്ചിത്ര നിർമ്മാണ വ്യവസായം ഏറ്റെടുക്കുകയും 1958 ൽ "ഷാ ബ്രദേഴ്സ്" എന്ന പുതിയ കമ്പനി സ്ഥാപിക്കുകയും ചെയ്തു. 1960-കളിൽ, ഷാ സഹോദരന്മാർ ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ആയിരുന്ന മൂവീടൗൺ സ്ഥാപിച്ചു. ദ വൺ-ആംഡ്സ് സ്വോർഡ്സ്മാൻ, കം ഡ്രിങ്ക് വിത് മി, ദ മൈറ്റി പെക്കിംഗ് മാൻ എന്നിവയാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തമായ നിർമ്മാണങ്ങൾ.
കാലക്രമേണ, ഏകദേശം 1,000 ചിത്രങ്ങൾവരെ നിർമ്മിച്ച ഈ സിനിമാ കമ്പനിയുടെ ചിത്രങ്ങളിൽ, ചിലത് ആ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയവും പ്രധാനപ്പെട്ടതുമായ ചൈനീസ് ഭാഷാ ചിത്രങ്ങളായി മാറി. കുങ്ഫു വിഭാഗം സിനിമകളെയും ഇത് ജനപ്രിയമാക്കി. 1987-ൽ, കമ്പനി അതിന്റെ അനുബന്ധ സ്ഥാപനമായ TVB വഴി ടെലിവിഷൻ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സിനിമാ നിർമ്മാണം നിർത്തിവച്ചു. 2009-ൽ പരിമിതമായ ശേഷിയിൽ അവർ ചലച്ചിത്ര നിർമ്മാണം പുനരാരംഭിച്ചു.
2011-ൽ ഷാ ബ്രദേഴ്സ് ക്ലിയർ വാട്ടർ ബേ ലാൻഡ് കമ്പനി ലിമിറ്റഡായി പുനഃസംഘടിപ്പിക്കപ്പെടുകയും അതിന്റെ ഫിലിം നിർമ്മാണ വ്യവസായം ഷാ ഗ്രൂപ്പിലെ മറ്റ് കമ്പനികൾ ഏറ്റെടുക്കുകയും ചെയ്തു.