വ്യവസായവിപ്ലവം
From Wikipedia, the free encyclopedia
ബ്രിട്ടണിലും ലോകമെമ്പാടും നടന്ന വ്യവസായ മുന്നേറ്റത്തിനു പ്രധാന കാരണമായത്. [1]
1750 മുതൽ 1850 വരെയുള്ള കാലം യൂറോപ്പിൽ ആകെ വലിയൊരു വ്യവസായത്തിന് തുടക്കം കുറിച്ചു.
ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വൻ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും വ്യവസായ ഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പ്രധാന പുരോഗതികളെയാണ് വ്യവസായ വിപ്ലവം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. മാറ്റങ്ങൾ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു. ഇന്നും വ്യവസായവൽക്കരണത്തിന്റെ രൂപത്തിൽ ഇത് തുടരുന്നു.
മാനവ ചരിത്രത്തിൽ വലിയൊരു മാറ്റമാണ് വ്യവസായ മുന്നേറ്റം (Industrial revolution) സൃഷ്ടിച്ചത്. ജീവിതത്തിന്റെ ഓരോ രംഗത്തും അതിന്റെ പ്രഭാവം ദൃശ്യമായി. ജനസംഖ്യയിലും ശരാശരി വരുമാനത്തിലും സാമ്പത്തിക രംഗത്തും സ്ഥായിയായ വളർച്ച ഉണ്ടായി. വ്യവസായ മുന്നേറ്റത്തെ തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകളിൽ ജനസംഖ്യ ആറു മടങ്ങും, പ്രതിശീർഷ വരുമാനം പത്ത് മടങ്ങും വർദ്ധിച്ചു.
18-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായ ചില കണ്ടുപിടിത്തങ്ങൾ വ്യവസായ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. മികച്ച ഉത്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും ആവിർഭാവത്തോടെ ജനങ്ങളുടെ ജീവിത നിലവാരത്തിലും കാര്യമായ പുരോഗതി ഉണ്ടായി. അതോടെ പരമ്പരാഗത ജീവിത രീതിയിൽ നിന്നും ആധുനിക ജീവിത ശൈലിയിലേക്കുള്ള മാറ്റം ഉടലെടുത്തു.