വെസ്റ്റ്ലൈഫ്
From Wikipedia, the free encyclopedia
വെസ്റ്റ്ലൈഫ് 1998 ജൂലൈ 3-ന് തുടങ്ങിയ ഒരു അയർലണ്ട് പോപ്പ് സംഗീത ബാൻഡാണ്. ഈ ബാൻഡ് തുടങ്ങിയപ്പോൾ നിക്കി ബൈയിം, കിയാൻ ഇഗൻ, മാർക്ക് ഫിഹീലി, ഷേൻ ഫിലൻ, ബ്രയാൻ മക്ഫാഡ്ൻ (2005-ൽ വിരമിച്ചു) എന്നീ അഞ്ച് പുരുഷ ഗായകരാണ് ഉണ്ടായിരുന്നത്. പ്രണയത്തെയും, ഏകാന്തതയെയും, വിരഹത്തെയും കേന്ദ്രമാക്കിയുള്ള ഇവരുടെ ഗാനങ്ങൾ അർത്ഥവത്തായ വരികൾ കൊണ്ടും, സ്വരമാധുര്യം കൊണ്ടും, മികച്ച ശബ്ദസംയോജനം കൊണ്ടും ലോകവ്യാപകമായി യുവാക്കളെ കോരിത്തരിപ്പിച്ചവയായിരുന്നു. ഇവരുടെ ആദ്യ ഏഴു ഗാനങ്ങളും തുടർച്ചയായി ഒന്നാം സ്ഥാനത്ത് എത്തിയതുകാരണം അയർലൻണ്ടിലെയും ബ്രിട്ടന്റെയും ചരിത്രത്തിൽ തന്നെ പ്രശസ്തരായ ഗായകസംഘമായി മാറി വെസ്റ്റ്ലൈഫ്. [1] എന്നിരുന്നാലും അമേരിക്കൻ ഐക്യനാടുകളിൽ ഇവർക്ക് വലിയ പ്രശസ്തി നേടാൻ കഴിഞ്ഞില്ല. ഇവരുടെ ഗാനങ്ങൾ മിക്കതും ചലചിത്ര-ശബ്ദ സംയോജിത രീതിയാലാണ് ഇറക്കപ്പെടുന്നത്.[2][3]
വസ്തുതകൾ വെസ്റ്റ്ലൈഫ്, പശ്ചാത്തല വിവരങ്ങൾ ...
വെസ്റ്റ്ലൈഫ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | സിയഗോയിലും ഡബ്ലിനിലും, അയർലണ്ട് |
വർഷങ്ങളായി സജീവം | 1998–ഇന്നുവരെ |
ലേബലുകൾ | സോണി മ്യൂസിക്, അർ.സി.എ, സിക്കൊ മ്യൂസിക് |
അംഗങ്ങൾ | നിക്കി ബൈറൺ കിയൻ ഈഗൻ മാർക്ക് ഫീലി ഷേൻ ഫൈലൻ |
മുൻ അംഗങ്ങൾ | ബ്രയാൻ മക്ഫാഡ്ൻ |
അടയ്ക്കുക