വിൽമ മാൻകില്ലർ
From Wikipedia, the free encyclopedia
വിൽമ പേൾ മാൻകില്ലർ (Cherokee: ᎠᏥᎳᏍᎩ ᎠᏍᎦᏯᏗᎯ; നവംബർ 18, 1945 - ഏപ്രിൽ 6, 2010) ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും സാമൂഹ്യ പരിഷ്കർത്താവും ചെറോക്കി നേഷൻറെ പ്രിൻസിപ്പൽ ചീഫ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയുമായിരുന്നു. ഒക്ലഹോമയിലെ തഹ്ലെക്വയിൽ ജനിച്ച അവർ, ഒക്ലഹോമയിലെ അഡയർ കൗണ്ടിയിൽ അവളുടെ കുടുംബത്തിന്റെ അലോട്ട്മെന്റിൽ 11 വയസ്സ് വരെ താമസിക്കുകയും, തദ്ദേശീയ അമേരിക്കൻ ജനതയെ നഗരവൽക്കരിക്കാനുള്ള ഒരു ഫെഡറൽ ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി അവളുടെ കുടുംബം സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറ്റുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, ഒരു ഇക്വഡോർ പൌരനെ വിവാഹം കഴിച്ച അവർ രണ്ട് പെൺമക്കളെ വളർത്തുകയും ചെയ്തു. 1960 കളിലെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാൻകില്ലർ അൽകാട്രാസ് അധിനിവേശ പ്രക്ഷോഭത്തോടൊപ്പം പ്രവർത്തിക്കുകയും പിന്നീട് പിറ്റ് റിവർ ട്രൈബിനൊപ്പം ഭൂമി, നഷ്ടപരിഹാര സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1970 കളുടെ തുടക്കത്തിൽ അഞ്ച് വർഷക്കാലത്തോളം ഒരു സാമൂഹിക പ്രവർത്തകയായി ജോലി ചെയ്ത അവർ, പ്രധാനമായും കുട്ടികളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
വിൽമ മാൻകില്ലർ | |
---|---|
Principal Chief of the Cherokee Nation | |
ഓഫീസിൽ ഡിസംബർ 14, 1985 – ആഗസ്റ്റ് 14, 1995 | |
മുൻഗാമി | റോസ് സ്വിമ്മർ |
പിൻഗാമി | Joe Byrd |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വിൽമ പേൾ മാൻകില്ലർ (1945-11-18)നവംബർ 18, 1945 തഹ്ലെക്വ, ഒക്ലാഹോമ, യു.എസ്. |
മരണം | ഏപ്രിൽ 6, 2010(2010-04-06) (പ്രായം 64) near തഹ്ലെക്വ, ഒക്ലാഹോമ, യു.എസ്. |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
പങ്കാളികൾ | Hugo Olaya (m. 1963–1974)Charlie Soap (m. 1986) |
കുട്ടികൾ | 2 |
വിദ്യാഭ്യാസം | സ്കൈലൈൻ കോളജ് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (ബി.എ.) യൂണിവേഴ്സിറ്റി ഓഫ് അർക്കാൻസാസ് |
1976 ലെ ശരത്കാലത്തിൽ ഒക്ലഹോമയിലേക്ക് മടങ്ങിയെത്തിയ മാൻകില്ലറെ ചെറോക്കി നേഷൻ ഒരു സാമ്പത്തിക ഉത്തേജക കോർഡിനേറ്ററായി നിയമിച്ചു. പ്രമാണങ്ങൾ തയ്യാറാക്കുന്നതിലെ വൈദഗ്ധ്യം കൊണ്ട്, അവർ ഒരു ഗ്രാന്റ് എഴുത്തുകാരിയായി മാറുകയും 1980-കളുടെ തുടക്കത്തിൽ ചെറോക്കി നേഷൻ പുതുതായി സൃഷ്ടിച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകുകയും ചെയ്തു. ഡയറക്ടറെന്ന നിലയിൽ, ഗ്രാമീണ പൗരന്മാർക്ക് അവരുടെ സ്വന്തം വെല്ലുവിളികളെ തിരിച്ചറിയാനും അവരുടെതന്നെ അധ്വാനത്തിലൂടെ അവ പരിഹരിക്കുന്നതിൽ പങ്കാളികളാകാനും അനുവദിക്കുന്ന നൂതന കമ്മ്യൂണിറ്റി പ്രോജക്ടുകൾ രൂപകൽപ്പന ചെയ്ത അവർ അതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.