വിർജിൽ
Poet / From Wikipedia, the free encyclopedia
പബ്ലിയസ് വിർജീലിയസ് മാരോ (ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയിൽ വിർജിൽ എന്നും അറിയപ്പെടുന്നു) (ഒക്ടോബർ 15, 70 ക്രി.മു - സെപ്റ്റംബർ 21, 19 ക്രി.മു) ലാറ്റിൻ ഭാഷയിൽ കവിതകൾ എഴുതുന്ന കവിയായിരുന്നു. എക്ളോഗ്വസ്, ജിയോർജിക്സ്, ഏകദേശം പൂർത്തിയായ ഈനിഡ് എന്നിവയാണ് വിർജിലിന്റെ പുസ്തക ത്രയങ്ങൾ. വിർജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കവിതയാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയേതിഹാസമായി. വിർജിലിന്റെ കവിതകൾ പ്രധാനമായും ദൈവങ്ങളെയും മിഥോളജിയെയും കുറിച്ചാണ്.
വസ്തുതകൾ പബ്ലിയസ് വിർജീലിയസ് മാരോ, ജനനം ...
പബ്ലിയസ് വിർജീലിയസ് മാരോ | |
---|---|
ജനനം | ഒക്ടോബർ 15, ക്രി.മു 70 ആൻഡീസ്, വടക്കൻ ഇറ്റലി |
മരണം | സെപ്റ്റംബർ 21, ക്രി.മു 19 ബ്രുണ്ടിസിയം |
തൊഴിൽ | കവി |
ദേശീയത | റോമൻ |
Genre | ഇതിഹാസ കവിത |
വിഷയം | കൃഷി, pastoral poetry |
സാഹിത്യ പ്രസ്ഥാനം | ആഗസ്റ്റൻ കവിത |
അടയ്ക്കുക
ഡാന്റെ അലിഘിയേരിയുടെ ഡിവൈൻ കോമെഡി എന്ന പുസ്തകത്തിൽ നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും ഡാന്റെയുടെ വഴികാട്ടിയായി വിർജിലിന്റെ ഒരു സാഹിത്യരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.