വില്യം ഫോക്നർ
അമേരിക്കൻ എഴുത്തുകാരൻ / From Wikipedia, the free encyclopedia
വില്യം കുത്ബർട്ട് ഫോക്നർ (ജനനം - 1897 സെപ്റ്റംബർ 25, മരണം - 1962 ജൂൺ 6) അമേരിക്കയിലെ മിസിസിപ്പിയിൽ നിന്നുള്ള നോബൽ സമ്മാന ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വില്യം ഫോക്നർ | |
---|---|
ജനനം | വില്യം കത്ത്ബെർട്ട് ഫോക്നർ (1897-09-25)സെപ്റ്റംബർ 25, 1897 New Albany, Mississippi, U.S. |
മരണം | ജൂലൈ 6, 1962(1962-07-06) (പ്രായം 64) Byhalia, Mississippi, U.S. |
ഭാഷ | English |
ദേശീയത | American |
Period | 1919–1962 |
ശ്രദ്ധേയമായ രചന(കൾ) | The Sound and the Fury As I Lay Dying Light in August Absalom, Absalom! A Rose for Emily |
അവാർഡുകൾ | Nobel Prize in Literature 1949 Pulitzer Prize for Fiction 1955, 1963 |
പങ്കാളി | Estelle Oldham (1929–1962) |
കയ്യൊപ്പ് |
ഫോക്നർ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ ഹെമിംഗ്വേ കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. ജെയിംസ് ജോയ്സ്, വിർജിനിയ വുൾഫ്, മാർസൽ പ്രൌസ്റ്റ്, തോമസ് മാൻ എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന 1930-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്.