വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3
From Wikipedia, the free encyclopedia
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു . 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങളും 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ 11159 പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക് ശേഖരിക്കാനായി. 2013 ൽ ഇതിന്റെ മൂന്നാം പതിപ്പ്, 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 ആഗസ്റ്റ് 31 വരെയാണ് നടന്നത്. 14545 പ്രമാണങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ശേഖരിക്കാൻ നമുക്കു കഴിഞ്ഞു.
- പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം ഭാഗം.
- തീയ്യതി: ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെ.
- ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
- ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക
- അപ്ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ്
- ഫേസ്ബുക്ക് ഇവന്റ് പേജ് || ഗൂഗിൾ പ്ലസ്സ് ഇവന്റ് പേജ്
വസ്തുതകൾ മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം പതിപ്പ് ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെ, ലക്ഷ്യം ...
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം പതിപ്പ് ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെ | |
---|---|
ലക്ഷ്യം | സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി |
അംഗങ്ങൾ | വിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും |
കണ്ണികൾ | അപ്ലോഡ് (കോമൺസിൽ) സഹായം:ചിത്ര സഹായി അപ്ലോഡ് മാന്ത്രികൻ കോമണിസ്റ്റ് ആൻഡ്രോയിഡ് ആപ്പ് ഐഫോൺ ആപ്പ് ജിയോകോഡിങ് സഹായം |
ഇതു വരെ സമാഹരിച്ച പ്രമാണങ്ങൾ: 14606 |
അടയ്ക്കുക