വസീലി സൈറ്റ്സെവ്
From Wikipedia, the free encyclopedia
രണ്ടാം ലോക മഹായുദ്ധകാലത്തെ പ്രസിദ്ധനായ സോവിയറ്റ് സ്നൈപ്പറായിരുന്നു വസീലി ഗ്രിഗോറിയേവിച്ച് സൈറ്റ്സെവ് (Russian: Василий Григорьевич Зайцев; IPA: [vʌˈsʲilʲɪj ɡrʲɪˈɡorʲjevʲɪtɕ ˈzajtsɨf]; 23 March 1915 – 15 December 1991). രണ്ടാം ലോകമഹായുദ്ധകാലത്തെ സ്റ്റാലിൻഗ്രാഡ് ആക്രമണത്തിനിടയിൽ, 1942 നവംബർ 10 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ജെർമൻ സേനയുടെ 225 ഓഫീസർമാരെയും, പട്ടാളക്കാരെയും വസീലി സൈറ്റ്സെവ് കൊന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 11 ശത്രു സ്നൈപ്പർമാരുമുണ്ട്. സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ വസീലി സൈറ്റ്സേവിന്റെ ധീരകഥകൾ റഷ്യൻ ചെറുത്തുനിൽപ്പിന് ഒരു പ്രചോദനമായിരുന്നു[1]
വസ്തുതകൾ Vasily Grigoryevich Zaytsev, Nickname ...
Vasily Grigoryevich Zaytsev | |
---|---|
Nickname | Vasya |
ജനനം | (1915-03-23)23 മാർച്ച് 1915 Yeleninskoye, Russian Empire (now Chelyabinsk Oblast) |
മരണം | 15 ഡിസംബർ 1991(1991-12-15) (പ്രായം 76) Kyiv, Ukrainian SSR, Soviet Union |
ദേശീയത | Soviet Union |
ജോലിക്കാലം | 1937–1945 |
പദവി | Captain |
യുദ്ധങ്ങൾ | കിഴക്കൻ യുദ്ധരംഗം (രണ്ടാം ലോക മഹായുദ്ധം)
|
അടയ്ക്കുക
എനിമി അറ്റ് ദി ഗേറ്റ്സ് (Enemy at the gates) എന്ന ഹോളിവുഡ് സിനിമയുടെ കഥ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്.