ലേഡി ബൈറോൺ
From Wikipedia, the free encyclopedia
അന്നബെല്ല എന്ന വിളിപ്പേരുള്ള ആനി ഇസബെല്ലാ നോൽ ബൈറോൺ 11-ാം ബാരോണസ് വെന്റ്വർത്ത്, ബരോണസ് ബൈറോൺ (née മിൽബൻങ്കെ 17 മേയ് 1792 മെയ് 1860) പൊതുവെ ലേഡി ബൈറോൺ എന്നറിയപ്പെടുന്നു. ബൈറോൺ പ്രഭുവും കവിയുമായ ജോർജ്ജ് ഗോർഡൻ ബൈറണന്റെ ഭാര്യയുമായിരുന്നു. ഉന്നത വിദ്യാഭ്യാസവും മതവിശ്വാസവുമുള്ള അവർ ധാർമിക ബോധം ഇല്ലാത്ത, നിരീശ്വരവാദിയും, കവിയും ആയ ഭർത്താവിനോട് പൊരുത്തപ്പെടാൻ സാധ്യതയില്ലാത്തതിനാൽ അവരുടെ വിവാഹബന്ധം വൈകാതെതന്നെ അവസാനിച്ചു.
Anne Isabella Noel Byron | |
---|---|
ജനനം | Anne Isabella Milbanke (1792-05-17)17 മേയ് 1792 Elemore Hall, County Durham, England |
മരണം | 16 മേയ് 1860(1860-05-16) (പ്രായം 67) |
അന്ത്യ വിശ്രമം | Kensal Green Cemetery |
സ്ഥാനപ്പേര് | Baroness Wentworth |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Ada, Countess of Lovelace |
മാതാപിതാക്ക(ൾ) | Sir Ralph Milbanke, 6th Bt. Hon. Judith Noel |
അവരുടെ മകൾ അഡ കമ്പ്യൂട്ടർ സയൻസിന്റെ വഴികാട്ടിയായ ചാൾസ് ബാബേജിനൊപ്പം ഗണിതശാസ്ത്രജ്ഞയായി. ചാൾസ് ബാബേജിന്റെ അനലറ്റികൽ എഞ്ചിന്റെ രൂപരേഖ രേഖപ്പെടുത്താൻ സഹായിക്കുകയും, ചാൾസ് ബാബേജിന് പൂർത്തിയാക്കാൻ കഴിയാതെ പോയ അനാലിറ്റിക്കൽ എഞ്ചിൻ പൂർത്തീകരിക്കാൻ പരിശ്രമിച്ചതും ബാബേജിൻറെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു. ആദ്യകാല പ്രോഗ്രാമിങ്ങ് ഭാഷയായ അഡ ഇവരുടെ ഓർമ്മക്കായി നാമകരണം ചെയ്തതാണ്. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയെയാണ്.[1]ഗണിതശാസ്ത്രത്തിലും യുക്തിയിലുമുള്ള വിദ്യാഭ്യാസം ബൈറൺ പ്രഭുവിന്റെ ഭ്രാന്തിനെക്കുറിച്ചും അമിത കാൽപനികതയുമായി ബന്ധപ്പെട്ട് പാരമ്പര്യമായി ഉണ്ടാകാവുന്ന പ്രവണതയെ നിഷ്ഫലമാക്കുമെന്ന് ലേഡി ബൈറോൺ കരുതിയിരുന്നു.