ലീ ഹ്സ്യെൻ ലൂങ്
From Wikipedia, the free encyclopedia
ലീ ഹ്സ്യെൻ ലൂങ് (ചൈനീസ്: 李显龙; Tamil: லீ சியன் லூங்; ജനനം: 10 ഫെബ്രുവരി 1952) സിംഗപ്പൂരിലെ ഒരു രാഷ്ട്രീയ നേതാവും സിംഗപ്പൂരിൻറെ പ്രധാനമന്ത്രിയുമാണ്. 2004 ൽ പ്രധാനമന്ത്രിയായിരുന്ന ഗോ ചോക് തോങ് പുതിയ മുതിർന്ന മന്ത്രിയായി സ്ഥാനമേൽക്കുന്നതിനായി തൻറെ സ്ഥാനം രാജിവച്ചതിനുശേഷം പീപ്പിൾസ് ആക്ഷൻ പാർട്ടി (PAP) യുടെ നേതൃത്വമേറ്റെടുത്ത് ലീ ഹ്സ്യെൻ ലൂങ്, സിങ്കപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായിത്തീർന്നു. 2006, 2011, 2015 കാലഘട്ടങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ലീ ഹ്സ്യെൻ ലൂങ് പാർട്ടിയെ അധികാരത്തിലേയ്ക്കു നയിച്ചു. 2016 ജനുവരി 15 ന് അദ്ദേഹം തന്റെ നിലവിലുള്ള ഭരണം ആരംഭിച്ചു (സിംഗപ്പൂരിലെ 13-ാം പാർലമെന്റ് ആരംഭിച്ചതിനെ തുടർന്ന്). ലീ, സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ കുവാൻ യൂവൻറെ മൂത്ത മകനാണ്.
ലീ ഹ്സ്യെൻ ലൂങ് 李显龙 லீ சியன் லூங் | |
---|---|
സിംഗപ്പൂരിൻറെ മൂന്നാമത്തെ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 12 August 2004 | |
രാഷ്ട്രപതി | S. R. Nathan Tony Tan J. Y. Pillay (Acting) Halimah Yacob |
Deputy | Tony Tan (2004–2005) S. Jayakumar (2004–2009) Wong Kan Seng (2005–2011) Teo Chee Hean (2009–present) Tharman Shanmugaratnam (2011–present) |
മുൻഗാമി | Goh Chok Tong |
Secretary-General of the People's Action Party | |
പദവിയിൽ | |
ഓഫീസിൽ 3 December 2004 | |
Chair | Lim Boon Heng Khaw Boon Wan |
Deputy | Wong Kan Seng Teo Chee Hean Tharman Shanmugaratnam |
മുൻഗാമി | Goh Chok Tong |
Minister for Finance | |
ഓഫീസിൽ 10 November 2001 – 1 December 2007 | |
പ്രധാനമന്ത്രി | Goh Chok Tong |
Deputy | Tony Tan |
മുൻഗാമി | Richard Hu |
പിൻഗാമി | Tharman Shanmugaratnam |
Deputy Prime Minister of Singapore | |
ഓഫീസിൽ 28 November 1990 – 12 August 2004 | |
പ്രധാനമന്ത്രി | Goh Chok Tong |
മുൻഗാമി | Goh Chok Tong |
പിൻഗാമി | S. Jayakumar |
Member of the Singapore Parliament for Ang Mo Kio GRC | |
പദവിയിൽ | |
ഓഫീസിൽ 31 August 1991 | |
മുൻഗാമി | Constituency established |
ഭൂരിപക്ഷം | 62,826 (38.7%) |
Member of the Singapore Parliament for Teck Ghee SMC | |
ഓഫീസിൽ 22 December 1984 – 31 August 1991 | |
മുൻഗാമി | Constituency established |
പിൻഗാമി | Constituency abolished |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lee Hsien Loong (1952-02-10) 10 ഫെബ്രുവരി 1952 (72 വയസ്സ്) Singapore |
രാഷ്ട്രീയ കക്ഷി | People's Action Party |
പങ്കാളികൾ | Wong Ming Yang (Deceased 1982) |
കുട്ടികൾ | 4 |
ബന്ധുക്കൾ | Lee Kuan Yew (Father) Kwa Geok Choo (Mother) Lee Hsien Yang (Brother) Lee Wei Ling (Sister) |
വിദ്യാഭ്യാസം | Trinity College, Cambridge (BA, GDip) Harvard University (MPA) U.S. Army Command and General Staff College |
ഒപ്പ് | |
വെബ്വിലാസം | Official Facebook |
Military service | |
Allegiance | Singapore |
Branch/service | Singapore Army |
Years of service | 1971–1984 |
Rank | Brigadier General |
ലീ ഹ്സ്യെൻ ലൂങ്, കേംബ്രിഡ്ജ് സർവകലാശാലയിലെ ട്രിനിറ്റി കോളജിൽനിന്ന് 1974 ൽ സീനിയർ റാൻഗ്ലർ (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഉന്നത ഗണിതശാസ്ത്ര ബിരുദമാണ് സീനിയർ റാൻഗ്ലർ; ബ്രിട്ടനിൽ നേടാവുന്ന ഏറ്റവും മികച്ച ധൈഷണിക നേട്ടം) ആയി ബിരുദമെടുത്തിരുന്നു (ഇതോടൊപ്പം കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും നേടി), പിന്നീട് ഹാർവാഡിലെ കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽനിന്ന് മാസ്റ്റർ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദം നേടി. 1971 മുതൽ 1984 വരെ അദ്ദേഹം സിംഗപ്പൂർ സായുധ സേനയിൽ സേവനമനുഷ്ഠിക്കുകയും അവിടെ ബ്രിഗേഡിയർ ജനറൽ പദവിവരെ എത്തുകയും ചെയ്തു. പീപ്പിൾസ് ആക്ഷൻ പാർടിയിലെ അംഗമായിരുന്ന അദ്ദേഹം 1984 ൽ പാർലമെന്റ് അംഗമായി ആദ്യ തിരഞ്ഞെടുപ്പിൽ വിജയംവരിച്ചു. സിംഗപ്പൂരിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ഗോഹ് ചോക് ടോങിന്റെ കീഴിൽ തൊഴിൽ-വ്യവസായ മന്ത്രി, ഡപ്യൂട്ടി പ്രധാനമന്ത്രി എന്നീ തസ്തികകളിൽ വിജയകരമായ പ്രവർത്തനം നടത്തി.