ലാൽ സിങ്
സിഖ് സാമ്രാജ്യത്തിലെ സൈന്യാധിപൻ, മന്ത്രി / From Wikipedia, the free encyclopedia
സിഖ് സാമ്രാജ്യത്തിലെ സേനാനായകനും മന്ത്രിയുമായിരുന്നു രാജാ ലാൽ സിങ്. ദലീപ് സിങ്ങിനുവേണ്ടി റാണി ജിന്ദൻ കൗർ, റീജന്റ് ഭരണം നടത്തുമ്പോൾ, 1845 മുതൽ ലാൽ സിങ്, സിഖ് ഭരണകൂടത്തിലെ പ്രധാനമന്ത്രിയും റാണിയുടെ ഉപദേഷ്ടാവുമായിരുന്നു. ഇതിനുപുറമേ റാണി ജിന്ദന്റെ കാമുകനുമായിരുന്നു അദ്ദേഹം. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ ലാൽ സിങ്, സിഖ് സേനയെ നയിച്ചിരുന്നു. ഈ യുദ്ധത്തിൽ അവരുടെ തോൽവിക്കും ലാൽ സിങ്ങിന്റെ നടപടികൾ കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് റെസിഡൻസി കാലഘട്ടത്തിൽ, അമൃത്സർ കരാറിന് വിരുദ്ധമായി, കശ്മീരിലെ വിമതപ്രവർത്തനത്തിന് ഒത്താശചെയ്തു എന്നതിന്റെ പേരിൽ ലാൽ സിങ് വിചാരണക്ക് വിധേയനാകുകയും 1846 ഡിസംബറിൽ നാടുകടത്തപ്പെടുകയും ചെയ്തു.