ലാറാ ഫ്ലിൻ ബോയ്ലെ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ലാറാ ഫ്ലിൻ ബോയ്ലെ (ജനനം: മാർച്ച് 24, 1970) ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ്. 1990 മുതൽ 1991 വരെ സംപ്രേഷണം ചെയ്യപ്പെട്ട എബിസിയുടെ നിഗൂഢ ഹൊറർ ടെലിവിഷൻ പരമ്പരയായ ട്വിൻ പീക്സിലെ ഡോണ ഹേവാർഡ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയാകുന്നതിനു മുമ്പ്, ഫെറിസ് ബ്യൂലേഴ്സ് ഡേ ഓഫ് (1986), ഡെഡ് പോയെറ്റ്സ് സൊസൈറ്റി (1989) തുടങ്ങിയ ഫീച്ചർ ഫിലിമുകളിലെ ചെറുവേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് അവർ സിനിമാരംഗത്തു ചുവടുറപ്പിക്കുന്നത്. ‘വെയർ ദി ഡേ ടേക്സ് യൂ’ (1992), വെയ്ൻസ് വേൾഡ് (1992), ത്രീസം (1994), മെൻ ഇൻ ദ ബ്ലാക്ക് II (2002), ലൈഫ് ഈസ് ഹോട്ട് ഇൻ ക്രാക്റ്റൗൺ (2009) എന്നീ ചിത്രങ്ങളിൽ ബോയ്ലെ പിന്നീട് അഭിനയിച്ചു. 1997 മുതൽ 2003 വരെ ബോയ്ൽ, എ.ബി.സി ടെലിവിഷൻ പരമ്പരയായ ദ പ്രാക്ടീസിൽ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ഹെലൻ ഗാംബിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ഇതിലെ അഭിനയത്തിന് നാടകപരമ്പരയിലെ മികച്ച സഹനടിയ്ക്കുള്ള ഒരു പ്രൈം ടൈം എമ്മി അവാർഡിനു നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു.
ലാറാ ഫ്ലിൻ ബോയ്ലെ | |
---|---|
ജനനം | (1970-03-24) മാർച്ച് 24, 1970 (54 വയസ്സ്) Davenport, Iowa, US |
കലാലയം | The Chicago Academy for the Arts |
തൊഴിൽ | Actress |
സജീവ കാലം | 1987–present |
ജീവിതപങ്കാളി(കൾ) | John Patrick Dee III
(m. 1996; div. 1998)Donald Ray Thomas II
(after 2006) |