റെഡ്വുഡ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയാ തീരങ്ങളിലായി വ്യാപിച്ചിരിക്കുന്ന വനപ്രദേശമാണ് റെഡ്വുഡ് ദേശീയ, സംസ്ഥാന ഉദ്യാനങ്ങൾ (ഇംഗ്ലീഷ്: Redwood National and State Parks). 1968-ലാണ് ഇത് സ്ഥാപിതമായത്. RNSP എന്ന ചുരുക്കപേരിലും ഈ ദേശീയോദ്യാനം അറിയപ്പെടുന്നു. കാലിഫോർണിയയിലെ ഡെൽ നോർട്ടെ കടൽ തീരം, പ്രയറി ക്രീൿ റെഡ്വുഡ് സംസ്ഥാന ഉദ്യാനം, ജെദേദിയാ സ്മിത് റെഡ്വുഡ് സംസ്ഥാന ഉദ്യാനം തുടങ്ങിയവ RNSPയുടെ ഭാഗമാണ്. 133,000 ഏക്കറോളമാണ് (540 km2) ഈ വനപ്രദേശങ്ങളുടെ ആകെ വിസ്തൃതി.
റെഡ്വുഡ് ദേശീയ, സംസ്ഥാന ഉദ്യാനങ്ങൾ Redwood National and State Parks | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA relief" does not exist | |
Location | ഹംബോൽഡ്ട് കൗണ്ടി & ഡെൽ നോർടേ കൗണ്ടി, കാലിഫോർണിയ, യു.എസ്.എ |
Nearest city | ക്രെസെന്റ് സിറ്റി |
Area | 112,618 acres (45,575 ha)[1] |
Established | ജനുവരി 1, 1968 |
Visitors | 380,167 (in 2011)[2] |
Governing body | Co-managed by National Park Service and California Department of Parks and Recreation |
Official name | Redwood National Park |
Type | പ്രകൃതിദത്തം |
Criteria | vii, ix |
Designated | 1980 (4th session) |
Reference no. | 134 |
State Party | അമേരിക്കൻ ഐക്യനാടുകൾ |
മേഖല | യൂറോപ്പ്, വടക്കേ അമേരിക്ക |
സെക്വോയ സെമ്പർ വിരൻസ് എന്ന ശാസ്ത്രീയ നാമമുള്ള കോസ്റ്റ് കോസ്റ്റ് റെഡ്വുഡിന്റെ ഒരു പ്രധാന സംരക്ഷണകേന്ദ്രം കൂടിയാണ് അമേരിക്കയിലെ ഈ ദേശീയോദ്യാനം. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും വലുതുമായ വൃക്ഷങ്ങളാണ് ഇവ. റെഡ്വുഡ് മരങ്ങളെ കൂടതെ തദ്ദേശീയമായ സസ്യജന്തുജാലങ്ങളേയും ഇവിടെ സംരക്ഷിക്കപ്പെടുന്നു. 60 കിലോമീറ്റർ നീളമുള്ള കടൽത്തീരം, അരുവികളുടേയും നദികളുടേയും ഒരു വലിയ ശൃംഖല, prairie പുൽമേടുകൾ എന്നിവയും ഈ ഉദ്യാനത്തിന്റെ ഭാഗമാണ്.