യെഗിഷെ ചരന്റ്സ്
From Wikipedia, the free encyclopedia
യെഗിഷെ ചരന്റ്സ് (അർമേനിയൻ: Եղիշե Չարենց; മാർച്ച് 13, 1897 - നവംബർ 27, 1937) ഒരു അർമേനിയൻ കവിയും എഴുത്തുകാരനും പൊതുപ്രവർത്തകനുമായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ മുതൽ സോഷ്യലിസ്റ്റ് വിപ്ലവം, പലപ്പോഴും അർമേനിയ, അർമേനിയൻ ജനത എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ ചാരെൻസ് സാഹിത്യ രചന നടത്തിയിരുന്നു.[1] അർമേനിയയിൽ അദ്ദേഹം "ഇരുപതാം നൂറ്റാണ്ടിലെ പ്രധാന കവി" ആയി അംഗീകരിക്കപ്പെട്ടു.[2]
യെഗിഷെ ചരന്റ്സ് Եղիշե Չարենց | |
---|---|
ജനനം | Yeghishe Soghomonyan (1897-03-13)മാർച്ച് 13, 1897 കർസ്, കർസ് ഒബ്ലാസ്റ്റ്, റഷ്യൻ സാമ്രാജ്യം |
മരണം | നവംബർ 27, 1937(1937-11-27) (പ്രായം 40) യെറിവാൻ, അർമേനിയൻ SSR, യു.എസ്.എസ്.ആർ |
അന്ത്യവിശ്രമം | അജ്ഞാതം |
തൊഴിൽ | കവി, എഴുത്തുകാരൻ, പരിഭാഷകൻ, പൊതുപ്രവർത്തകൻ |
ഭാഷ | അർമേനിയൻ |
ദേശീയത | അർമേനിയൻ |
പങ്കാളി | ഇസബെല്ല ചരന്റ്സ് |
കമ്മ്യൂണിസത്തിന്റെ ആദ്യകാല പിന്തുണക്കാരനായിരുന്ന ഈ ദീർഘദർശി, ബോൾഷെവിക് പാർട്ടിയിൽ ചേരുകയും സോവിയറ്റ് അർമേനിയയുടെ പ്രത്യേകിച്ച് ലെനിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ (NEP) സജീവ പിന്തുണക്കാരനായി മാറുകയും ചെയ്തു. എന്നിരുന്നാലും, ജോസഫ് സ്റ്റാലിന്റെ കീഴിലുള്ള സോവിയറ്റ് യൂണിയന്റെ നയങ്ങളിൽ അദ്ദേഹം നിരാശനായി. 1930-കളിലെ മഹത്തായ ശുദ്ധീകരണ കാലത്ത് സ്റ്റാലിനിസ്റ്റ് അധികാരികളാൽ അറസ്റ്റ് ചെയ്യുപ്പെട്ട അദ്ദേഹം 1937-ൽ അദ്ദേഹം കൊല്ലപ്പെടുകയോ മരണമടയുകയോ ചെയ്തു.