യൂണിയൻ കാർബൈഡ്
From Wikipedia, the free encyclopedia
1917ൽ സ്ഥാപിതമായ ഒരു രാസവസ്തു നിർമ്മാണ സ്ഥാപനമാണ് യൂണിയൻ കാർബൈഡ്. 2001 ൽ യൂണിയൻ കാർബൈഡിനെ അമേരിക്കയിലെ ടെക്സാസ് ആസ്ഥാനമായുള്ള ഡൗ കെമിക്കൽ കമ്പനി ഏറ്റെടുത്തു. നിലവിൽ 2400ഓളം ആളുകളാണ് യൂണിയൻ കാർബൈഡിൽ പ്രവർത്തിക്കുന്നത് [1] . വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ, പെയിന്റുകൾ, കേബിളുകൾ, പെട്രോളിയം ഉത്പന്നങ്ങൾ മുതലായവയാണ് യൂണിയൻ കാർബൈഡ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. പ്രകൃതി വാതകത്തെ ഗാർഹികാവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേണ്ടി ഫലപ്രദമായ രീതിയിൽ സംസ്കരിച്ച് സൂക്ഷിക്കുന്ന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത് 1920കളിൽ യൂണിയൻ കാർബൈഡിലെ സാങ്കേതിക വിഭാഗമാണ്.
വസ്തുതകൾ Type, വ്യവസായം ...
അനുബന്ധം | |
വ്യവസായം | രാസവസ്തു നിർമ്മാണം |
സ്ഥാപിതം | 1917 |
ആസ്ഥാനം | ടെക്സാസ്, അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന വ്യക്തി | പാട്രിക്ക് ഗോട്ട്ഷാക്ക് , CEO |
ഉത്പന്നങ്ങൾ | രാസവസ്തുക്കൾ |
വരുമാനം | US$7.33 ബില്ല്യൺ (2009) |
മാതൃ കമ്പനി | ഡൗ കെമിക്കൽ കമ്പനി |
വെബ്സൈറ്റ് | Unioncarbide.com |
അടയ്ക്കുക