യൂജിൻ മെർലെ ഷൂമാക്കർ
അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും, പ്ലാനിറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായിരുന്നു യൂജിൻ മെർലെ ഷ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും, പ്ലാനിറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായിരുന്നു യൂജിൻ മെർലെ ഷൂമാക്കർ (Eugene Merle Shoemaker). അദ്ദേഹം 1928 ഏപ്രിൽ 28 -ന് ലോസ് ആഞ്ചലസിൽ ജനിച്ചു. ജീൻ ഷൂമാക്കർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1997 ജൂലൈ 18 ന് അന്തരിച്ചു. ഭാര്യ കരോലിൻ ഷൂമാക്കറുടേയും ഡേവിഡ് എച്ച് ലെവിയുടേയും സഹായത്തോടെ അദ്ദേഹം ധൂമകേതു ഷൂമാക്കർ ലെവി 9 കണ്ടുപിടിച്ചു. ഈ ധൂമകേതു 1994 ജൂലായിൽ വ്യാഴവുമായി കൂട്ടിയിടിച്ചു, ഈ കൂട്ടിയിടി ലോകമെമ്പാടുമായി പ്രക്ഷേപണം ചെയ്തു.
വസ്തുതകൾ യൂജിൻ മെർലെ ഷൂമാക്കർ, ജനനം ...
യൂജിൻ മെർലെ ഷൂമാക്കർ | |
---|---|
ജനനം | (1928-04-28)ഏപ്രിൽ 28, 1928 |
മരണം | ജൂലൈ 18, 1997(1997-07-18) (പ്രായം 69) |
കലാലയം | കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി |
അറിയപ്പെടുന്നത് | പ്ലാനറ്ററി സയൻസ് കോമറ്റ് സൂമേക്കർ ലെവി - 9 |
ജീവിതപങ്കാളി(കൾ) | കരൊലിൻ ഷൂമേക്കർ 1951–1997 (മരണം വരെ) |
പുരസ്കാരങ്ങൾ | ജി കെ ഗിൽബർട്ട് അവാർഡ് (1983) ബരിങ്കർ മെഡൽ (1984) നാഷ്ണൽ മെഡൽ ഓഫ് സയൻസ് (1992) വില്യം ബോവി മെഡൽ (1996) ജെയിംസ് ക്രെയ്ഗ് വാട്സൺ മെഡൽ (1998) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ആസ്ട്രോജിയോളജി[1] |
സ്ഥാപനങ്ങൾ | യു എസ് ജിയോളജിക്കൽ സർവ്വേ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
അടയ്ക്കുക
അരിസോണയിലെ ബാരീംഗർ മെറ്റേറിയർ ഗർത്തം പോലെയുള്ള ഭൂഗർഭഗവേഷണ പഠനങ്ങളിൽ ഷൂമാക്കർ പ്രശസ്തനായിരുന്നു. ഗർത്തങ്ങൾ ഉൽക്കാപതനം മൂലമുണ്ടാകുന്നതാണെന്ന നിഗമനത്തിൽ എത്തിയ ആദ്യ ശാസ്ത്രജ്ഞനായിരുന്നു ഷൂമാക്കർ.