യു.എസ്.എസ്. ടെക്സസ് (ബിബി-35)
From Wikipedia, the free encyclopedia
അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ പേരിട്ട രണ്ടാമത്തെ അമേരിക്കൻ നാവികസേനാക്കപ്പലാണ് യു.എസ്.എസ്. ടെക്സസ് (ബിബി-35). 1926 നവംബർ മുതൽ 1927 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ നാവികസേനയുടെ പതാകവാഹകക്കപ്പലായിരുന്നു ഇത്.
സാൻ ഹസീന്തോ സംസ്ഥാന പാർക്കിൽ നങ്കൂരമിട്ടിരിക്കുന്ന യു.എസ്.എസ്. ടെക്സസ്, ഒക്ടോബർ 2006 | |
Career (യു.എസ്.) | |
---|---|
Name: | യു.എസ്.എസ്. "ടെക്സസ്" |
Namesake: | ടെക്സസ് സംസ്ഥാനം |
Ordered: | 24 ജൂൺ 1910[1] |
Awarded: | 17 ഡിസംബർ 1910 |
Builder: | ന്യൂപോർട്ട് ന്യൂസ് ബിൽഡിങ് കമ്പനി[2][3] |
Cost: | $5,830,000 (പടക്കോപ്പുകൾ കൂടാതെ)[4] |
Laid down: | 17 ഏപ്രിൽ 1911[3][5] |
Launched: | 18 മേയ് 1912[3][5] |
Sponsored by: | മിസ് ക്ലോഡിയ ലിയോൺ[2] |
Completed: | 12 മാർച്ച് 1914[5] |
Commissioned: | 12 മാർച്ച് 1914[2][3] |
Decommissioned: | 21 ഏപ്രിൽ 1948[2][3] |
Struck: | 30 ഏപ്രിൽ 1948[2] |
Honors and awards: | Combat Action Ribbon, Mexican Service Medal, World War I Victory Medal, American Defense Medal, Asiatic-Pacific Campaign Medal (w/ 2 battle stars), European-African-Middle Eastern Campaign Medal (w/3 battle stars), World War II Victory Medal, Navy Occupation Service Medal |
Fate: | മ്യൂസിയം കപ്പൽ |
General characteristics | |
Class and type: | ന്യൂയോർക്ക്-class യുദ്ധക്കപ്പൽ |
Displacement: | 27,000 long tons (27,000 t) (രൂപകല്പ്പന)[6] |
Length: | 573 ft (175 m)[6] |
Beam: | 95 ft 3 in (29.03 m)[6] |
Draft: | 27 ft 10.5 in (8.496 m) (normal)[6] 29 ft 3.25 in (8.9218 m)(full)[6] |
Propulsion: | 14 Babcock and Wilcox boilers, 8 superheated, 295 PSI[6] |
Speed: | 21 kn (24 mph; 39 km/h)[6] |
Complement: | 954 ഓഫീസർമാരും നാവികരും |
Sensors and processing systems: | 1938 മുതൽ റഡാർ CXZ; 1941CXAM-1[7] SC-1 (foremast)[8] SG (foremast and mainmast); SK (mainmast)[9] |
Armament: | |
Armor: |
|
1912 മേയ് 18നു ലോഞ്ച് ചെയ്ത കപ്പൽ 1914 മാർച്ച് 12നു കമ്മീഷൻ ചെയ്തു. റ്റാമ്പിക്കോ സംഭവത്തെത്തുടർന്ന് കമ്മീഷൻ ചെയ്ത് അധികം കഴിയുംമുമ്പുതന്നെ "ടെക്സസ്" മെക്സിക്കൻ കടലിലേയ്ക്ക് പുറപ്പെട്ടു. അതിനുശേഷം ഒന്നാം ലോകമഹായുദ്ധകാലത്ത് വടക്കൻ കടലിൽ ഏറെ റോന്തുചുറ്റലുകൾ നടത്തി. 1941ൽ അമേരിക്കൻ ഐക്യനാടുകൾ ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചശേഷം കോൺവോയികൾക്ക് അകമ്പടി പോവുമായിരുന്നു "ടെക്സസ്". പിന്നീട് നോർമണ്ടി ലാൻഡിങിന്റെ അവസരത്തിലും ഉത്തര ആഫ്രിക്കൻ സമരഘട്ടത്തിലും ആക്സിസ് ശക്തികൾ കൈയ്യടക്കിവച്ചിരുന്ന തീരപ്രദേശങ്ങളിൽ ഷെൽ വർഷിക്കുന്നതിലും അതിനുശേഷം 1944ൽ ഇവോ ജിമയിലെയും ഒക്കിനാവയിലെയും യുദ്ധത്തിൽ നാവികപ്രഹരത്തിലൂടെ പിന്തുണ നൽകുന്നതിലും യു.എസ്.എസ്. ടെക്സസ് പങ്കാളിയായി.