മെറിൽ സ്ട്രീപ്
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയാണ് മെറിൽ സ്ട്രീപ് (ജനനം: 1949 ജൂൺ 22[1]). ആധുനിക കാലത്തെ ചലച്ചിത്ര അഭിനേത്രികളിൽ ഏറ്റവും പ്രതിഭാധന എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെറിൽ, ടെലിവിഷൻ, നാടക രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
വസ്തുതകൾ മെറിൽ സ്ട്രീപ്, ജനനം ...
മെറിൽ സ്ട്രീപ് | |
---|---|
Meryl Streep | |
ജനനം | മേരി ലൂയിസ് സ്ട്രീപ് (1949-06-22) ജൂൺ 22, 1949 (74 വയസ്സ്) സമ്മിറ്റ്, ന്യൂ ജെഴ്സി, യു. എസ് |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1971 മുതൽ |
ജീവിതപങ്കാളി(കൾ) | ഡോൺ ഗമ്മർ (1978 മുതൽ; 4 മക്കൾ) |
പങ്കാളി(കൾ) | ജോൺ കാസൽ (1975–1978, ജോണിന്റെ മരണം വരെ) |
കുട്ടികൾ | 4 |
അടയ്ക്കുക
മൊത്തം പതിനേഴു തവണ ഓസ്കാറിനും ഇരുപത്തിയാറു തവണ ഗോൾഡൻ ഗ്ലോബിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മെറിൽ സ്ട്രീപ് മൂന്ന് ഓസ്കാറുകളും എട്ട് ഗോൾഡൻ ഗ്ലോബുകളും സ്വന്തമാക്കിയിട്ടുണ്ട്.[2] ഓസ്കാർ നാമനിർദ്ദേശങ്ങളിൽ മൂന്നെണ്ണം സഹനടിക്കുള്ളതും പതിനാലെണ്ണം മികച്ച നടിക്കുള്ളവയും ആയിരുന്നു. ക്രാമർ vs ക്രാമർ (1979), സോഫീസ് ചോയ്സ്(1982), ദി അയൺ ലേഡി (2011) എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മെറിലിനെ വിവിധ വർഷങ്ങളിലെ ഓസ്കാർ പുരസ്കാരങ്ങൾക്ക് അർഹയാക്കിയത്. ഇവയിൽ ആദ്യത്തേത് സഹനടിക്കുള്ള പുരസ്കാരവും മറ്റ് രണ്ടെണ്ണം മികച്ച നടിക്കുള്ളവയുമായിരുന്നു.