മെരാപി അഗ്നിപർവ്വതം
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ സജീവമായ ഒരു അഗ്നിപർവതമാണ് മേരാപി അഗ്നിപർവ്വതം (Mount Merapi, Gunung Merapi (വാച്യാർത്ഥത്തിൽ ഇന്തോനേഷ്യൻ ഭാഷയിലും ജാവാനീസ് ഭാഷയിലും അഗ്നിപർവ്വതം എന്നുതന്നെ). മധ്യജാവയ്ക്കും യോഗ്യകർത്താ സംസ്ഥാനങ്ങൾക്കു ഇടയിലാണ് ഇതിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ ഈ അഗ്നിപർവ്വതം 1548 നു ശേഷം തുടർച്ചയായി പൊട്ടിത്തെറിക്കാറുണ്ട്. 24 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന യോഗ്യകർത്തായ്ക്ക് വടക്കായി ഏകദേശം 28 kilometres (17 mi) അകലെ സ്ഥിതിചെയ്യുന്ന ഇതിന്റെ ചുറ്റുവട്ടത്ത് കടൽനിരപ്പിൽനിന്നും 1,700 metres (5,600 ft) വരെ ജനങ്ങൾ പാർക്കുന്നുണ്ട്.
വസ്തുതകൾ Mount Merapi, ഉയരം കൂടിയ പർവതം ...
Mount Merapi | |
---|---|
Gunung Merapi | |
ഉയരം കൂടിയ പർവതം | |
Elevation | 2,930 m (9,610 ft) [1] |
Prominence | 1,356 m (4,449 ft) [1] |
Listing | Ribu |
Coordinates | 7°32′26.99″S 110°26′41.34″E |
മറ്റ് പേരുകൾ | |
English translation | Mountain of Fire |
Language of name | Indonesian |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
ഭൂവിജ്ഞാനീയം | |
Age of rock | 400,000 years |
Mountain type | Active Stratovolcano |
Last eruption | 11 May 2018 |
അടയ്ക്കുക