മുഹമ്മദ് അലി ജിന്ന
ഒരു മുസ്ലീം രാഷ്ട്രീയ നേതാവും അഭിഭാഷകനും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന ര / From Wikipedia, the free encyclopedia
മുഹമ്മദ് അലി ജിന്ന (ഉർദു: محمد على جناحⓘ) (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും അഭിഭാഷകനും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്.[2] (ജനനം മഹോമെദാലി ജിന്നാഭായ്; 25 ഡിസംബർ 1876 - 11 സെപ്റ്റംബർ 1948). 1913 മുതൽ 1947 ഓഗസ്റ്റ് 14 ന് പാകിസ്താൻ എന്ന രാഷ്ട്രം സൃഷ്ടിക്കപ്പെടുന്നതുവരെ ജിന്ന അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ നേതാവായി സേവനമനുഷ്ഠിക്കുകയും പിന്നീട് പാകിസ്താന്റെ ആദ്യ ഗവർണർ ജനറൽ പദവി അലങ്കരിച്ച അദ്ദേഹം മരണംവരെ തൽസ്ഥാനത്തു തുടരുകയും ചെയ്തു. ഇദ്ദേഹം പാകിസ്താനിൽ വലിയ നേതാവ് എന്നർത്ഥമുള്ള ഖ്വായിദ്-ഇ-ആസം (Quaid-e-Azam (ഉർദു: قائد اعظم — "Great Leader") ) എന്നും രാഷ്ട്രത്തിന്റെ പിതാവ് എന്നർത്ഥമുള്ള ബാബ-ഇ-ഖതം(Baba-e-Qaum ("Father of the Nation")) എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനം പാകിസ്താനിൽ ദേശീയ അവധിദിവസമായി കണക്കാക്കപ്പെടുന്നു.
Quaid-e-Azam Baba-i-Qaum Muhammad Ali Jinnah محمد علی جناح | |
---|---|
1st Governor-General of Pakistan | |
ഓഫീസിൽ 14 August 1947 – 11 September 1948 | |
Monarch | George VI |
പ്രധാനമന്ത്രി | Liaquat Ali Khan |
മുൻഗാമി | Position established |
പിൻഗാമി | Khawaja Nazimuddin |
Speaker of the National Assembly | |
ഓഫീസിൽ 11 August 1947 – 11 September 1948 | |
Deputy | Maulvi Tamizuddin Khan |
മുൻഗാമി | Position established |
പിൻഗാമി | Maulvi Tamizuddin Khan |
President of the Constituent Assembly of Pakistan | |
ഓഫീസിൽ 11 August 1947 – 11 September 1948 | |
Deputy | Liaquat Ali Khan |
മുൻഗാമി | Office created |
പിൻഗാമി | Liaquat Ali Khan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mohammedali Jinnahbhai (1876-12-25)25 ഡിസംബർ 1876 Karachi, Bombay Presidency, British India |
മരണം | 11 സെപ്റ്റംബർ 1948(1948-09-11) (പ്രായം 71) Karachi, Federal Capital Territory, Dominion of Pakistan[1] |
അന്ത്യവിശ്രമം | Mazar-e-Quaid |
ദേശീയത | British India (1876–1947) Pakistan (1947–1948) |
രാഷ്ട്രീയ കക്ഷി |
|
പങ്കാളികൾ |
|
Relations | See Jinnah family |
കുട്ടികൾ | Dina Wadia (by Rattanbai Petit) |
മാതാപിതാക്കൾs | Jinnahbhai Poonja (father) Mithibai Jinnah (mother) |
അൽമ മേറ്റർ | The Honourable Society of Lincoln's Inn |
തൊഴിൽ |
|
ഒപ്പ് | |
അവിഭക്ത ഇന്ത്യയിലുൾപ്പെട്ടിരുന്ന കറാച്ചിയിലെ വസീർ മാൻഷനിൽ ജനിച്ച ജിന്ന ലണ്ടനിലെ ലിങ്കൺസ് ഇൻ എന്ന സ്ഥലത്ത് ഒരു ബാരിസ്റ്ററായി പരിശീലനം നേടി. ബ്രിട്ടീഷ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജോലിക്കു ചേരുകയും, ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ ആത്യന്തികമായി അദ്ദേഹത്തിന്റെ നിയമ പരിശീലന ജോലിയെത്തന്നെ മാറ്റിസ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ മുഹമ്മദ് അലി ജിന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പ്രാമുഖ്യം നേടി. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ, ജിന്ന ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി വാദിക്കുകയും കോൺഗ്രസും അഖിലേന്ത്യാ മുസ്ലിം ലീഗും തമ്മിലുള്ള 1916 ലെ ലഖ്നൗ കരാർ രൂപപ്പെടുത്താൻ സഹായിക്കുകയും അതിലൂടെ മുൻനിരയിലേയ്ക്കെത്തുകയും ചെ്യതു. അഖിലേന്ത്യാ ഹോം റൂൾ ലീഗിലെ ഒരു പ്രധാന നേതാവായി ഉയർന്നുവന്ന ജിന്ന മുസ്ലിംകളുടെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു പതിനാലു പോയിന്റ് ഭരണഘടനാ പരിഷ്കരണ പദ്ധതി നിർദ്ദേശിച്ചു. എന്നിരുന്നാലും, 1920 ൽ, രാഷ്ട്രീയ അരാജകത്വമെന്ന് അദ്ദേഹം കരുതിയിരുന്ന സത്യാഗ്രഹത്തിന്റെ പ്രചാരണത്തെ പിന്തുടരാൻ കോൺഗ്രസ് സമ്മതിച്ചപ്പോൾ ജിന്ന കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവച്ചു.
1940 ആയപ്പോഴേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിംകൾക്ക് സ്വന്തമായ ഒരു രാജ്യം ഉണ്ടായിരിക്കണമെന്ന് വിശ്വാസത്തിലേയ്ക്ക് ജിന്ന എത്തിപ്പെട്ടു. ആ വർഷം ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ട് ലാഹോർ പ്രമേയം പാസാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത്, പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ ജയിലിലടക്കപ്പെട്ടപ്പോൽ ലീഗ് ശക്തിയാർജ്ജിക്കുകയും ലോകയുദ്ധത്തിന് തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ, മുസ്ലിംകൾക്കായി നീക്കിവച്ചിരുന്ന ഭൂരിഭാഗം സീറ്റുകളും അത് നേടിയെടുക്കുന്നതിലേയ്ക്കു നയിക്കുകയും ചെയ്തു. ആത്യന്തികമായി, ഉപഭൂഖണ്ഡത്തെ ഒരൊറ്റ രാജ്യമായി നിലനിറുത്തുന്നതിനായി കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടികൾക്ക് ഒരു അധികാര പങ്കിടൽ സൂത്രവാക്യത്തിലെത്താൻ കഴിയാതിരിക്കുകയും ഇത് ഹൈന്ദവ ഭൂരിപക്ഷത്തിലുള്ള ഒരു ഇന്ത്യ, മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്താൻ എന്നിങ്ങനെ ദ്വിരാഷ്ട്ര ആശയത്തോടു യോജിക്കാൻ എല്ലാ പാർട്ടികളെയും പ്രേരിപ്പിക്കുകയും ചെയ്തു.
പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലെന്നനിലയിൽ ജിന്ന പുതിയ രാജ്യത്തിന്റെ സർക്കാരും നയങ്ങളും സ്ഥാപിക്കുന്നതിനും സ്വാതന്ത്ര്യാനന്തരം വിഭജിത ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് കുടിയേറിയ ദശലക്ഷക്കണക്കിനായ മുസ്ലീം കുടിയേറ്റക്കാരെ സഹായിക്കുന്നതിനും അവർക്ക് അഭയാർഥിക്യാമ്പുകൾ സ്ഥാപിക്കുന്നതിന് വ്യക്തിപരമായി മേൽനോട്ടം വഹിക്കുന്നതിനുമായി പ്രവർത്തിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി ഒരു വർഷത്തിനുശേഷം 1948 സെപ്റ്റംബറിൽ തന്റെ 71 ആം വയസ്സിൽ ജിന്ന അന്തരിച്ചു. ആഴമേറിയതും ആദരണീയവുമായ ഒരു പാരമ്പര്യം അദ്ദേഹം പാകിസ്താനിൽ ഉപേക്ഷിച്ചു. പിന്നീട് ലോകത്തിലെ എണ്ണമറ്റ തെരുവുകളും റോഡുകളും പ്രദേശങ്ങളും ജിന്നയുടെ ബഹുമാനാർത്തം അദ്ദേഹത്തിന്റെ പേരിലറിയപ്പെട്ടു. പാകിസ്താനിലെ നിരവധി സർവകലാശാലകളും പൊതു കെട്ടിടങ്ങളും ജിന്നയുടെ പേര് വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ സ്റ്റാൻലി വോൾപെർട്ടിന്റെ അഭിപ്രായത്തിൽ ജീന്ന പാകിസ്താനിലെ ഏറ്റവും മികച്ച നേതാവായി തുടരുന്നു.