മുടി
ചർമ്മത്തിൽ കാണപ്പെടുന്ന ഫോളിക്കിളുകളിൽ നിന്ന് വളരുന്ന പ്രോട്ടീൻ ഫിലമെന്റ് / From Wikipedia, the free encyclopedia
സസ്തനികളിൽ മാത്രം കാണപ്പെടുന്ന, പ്രോട്ടീന്റെ പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്ക് സ്വീകരിക്കപ്പെട്ടത്. ത്വക്കിന്റെ അന്തർഭാഗമായ ഡെർമിസിൽ നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ തൊലിക്ക് വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ എപ്പിഡെർമിസിൽ നിന്നും പുറത്തേയ്ക്ക് കാണപ്പെടുന്നു.