മിസ് വേൾഡ്
From Wikipedia, the free encyclopedia
അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ ഏറ്റവും പഴയത് മിസ്സ് വേൾഡ് ആണ്. 1951-ൽ എറിക് മോർലിയാണ് ഇത് യുണൈറ്റഡ് കിംഗ്ഡത്തിൽ സൃഷ്ടിച്ചത്.[1][2] 2000-ൽ അദ്ദേഹത്തിന്റെ മരണശേഷം മുതൽ മോർലിയുടെ വിധവയായ ജൂലിയ മോർലി മത്സരത്തിന്റെ സഹ അധ്യക്ഷനായി അധികാരിയായി.[3][4] മിസ് യൂണിവേഴ്സ്, മിസ് ഇന്റർനാഷണൽ, മിസ് എർത്ത് എന്നിവയ്ക്കൊപ്പം, ഈ മത്സരം ബിഗ് ഫോർ ഇന്റർനാഷണൽ സൗന്ദര്യമത്സരങ്ങളിൽ ഒന്നാണ്.സൗന്ദര്യവും ബുദ്ധിയും അറിവും പരിശോധിച്ചാണ് ലോകസുന്ദരിമാരെ തെരഞ്ഞെടുക്കുന്നത്. മലയാളിയായ പാർവതി ഓമനക്കുട്ടൻ 2008-ൽ മിസ് വേൾഡ് റണ്ണർ അപ്പായിരുന്നു.[5]
വസ്തുതകൾ ആപ്തവാക്യം, രൂപീകരണം ...
ആപ്തവാക്യം | ബ്യൂട്ടി വിത്ത് എ പർപ്പസ് |
---|---|
രൂപീകരണം | 29 ജൂലൈ 1951; 72 വർഷങ്ങൾക്ക് മുമ്പ് (1951-07-29) |
തരം | സൗന്ദര്യമത്സരം |
ആസ്ഥാനം | ലണ്ടൻ |
Location | |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് |
പ്രസിഡന്റ് | ജൂലിയ മോർലി |
പ്രധാന വ്യക്തികൾ | എറിക് മോർലി |
വെബ്സൈറ്റ് | missworld |
അടയ്ക്കുക
2019 ഡിസംബർ 14 ന് ബ്രിട്ടനിലെ ലണ്ടനിൽ കിരീടമണിഞ്ഞ ജമയ്കയിലെ ടോണി-ഏൻ സിങ്-ആണ് ഇപ്പോഴത്തെ മിസ്സ് വേൾഡ്. മിസ്സ് വേൾഡ് കിരീഡാധാരിയാകുന്ന നാലാമത്തെ ജമൈക്കൻ വനിതയാണ് അവർ.[6][7]