മിഡ്സമ്മർ
വടക്കൻ യൂറോപ്യൻ ആഘോഴമായ summer solstice - ഇനൊപ്പമോ, ജൂൺ 19 നും ജൂൺ 25 നും ഇടയിൽ ഉള്ള ഒരു ദിവസവും അതിന്റെ തലേദി / From Wikipedia, the free encyclopedia
വേനൽക്കാലത്തെ കേന്ദ്രീകരിച്ചുള്ള കാലഘട്ടമാണ് മിഡ്സമ്മർ. വടക്കൻ യൂറോപ്യൻ ആഘോഷമായ summer solstice - ഇനൊപ്പമോ, ജൂൺ 19 നും ജൂൺ 25 നും ഇടയിൽ ഉള്ള ഒരു ദിവസവും അതിന്റെ തലേദിവസത്തിനിടയിലും ആഘോഴിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ വ്യത്യസ്തമായ ദിനങ്ങളിൽ മിഡ്സമ്മർ ആഘോഴിച്ചുവരുന്നു. ഈ ആഘോഷം ക്രിസ്തുമതത്തിന് മുൻപുള്ളതാണ്, മാത്രമല്ല ലോകമെമ്പാടുമുള്ള വ്യത്യസ്ത പേരുകളിലും പാരമ്പര്യങ്ങളിലും നിലവിലുണ്ടായിരുന്നു. [1] [2]
The undivided Christian ക്രിസ്ത്യൻ സഭ ജൂൺ 24 നെ ആദ്യകാല ക്രിസ്ത്യൻ രക്തസാക്ഷി സെന്റ് ജോൺ സ്നാപകന്റെ പെരുന്നാളായി നിശ്ചയിച്ചു. ഈ ദിനത്തിന്റെ തലേന്ന് വൈകുന്നേരം സെന്റ് ജോൺസ് ദിനാചരണം (St John's Eve) ആരംഭിക്കുന്നു. റോമൻ കത്തോലിക്കാ സഭ, ലൂഥറൻ പള്ളികൾ, ആംഗ്ലിക്കൻ കമ്മ്യൂഷൻ, [3], ഫ്രീമേസൺ എന്നിവ പോലുള്ള നിരവധി ക്രൈസ്തവ വിഭാഗങ്ങൾ ഇവയെ അനുസ്മരിക്കുന്നു. [4] സ്വീഡനിൽ, മിഡ്സമ്മർ വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്. ജൂൺ 6 ന് പകരം മിഡ്സമ്മറിന്റെ തലേദിവസം സ്വീഡന്റെ ദേശിയ ദിനമായി മാറ്റാനുള്ള നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. ലാത്വിയയിൽ മിഡ്സമ്മർ ഉത്സവം ലാത്വിയയുടെ ദേശീയ ദിനമാണ് . ഡെൻമാർക്കിലും നോർവേയിലും ഇതിനെ സെന്റ് ഹാൻസ് ദിനമായും ആചരിക്കുന്നു. [5]
ശിലായുഗത്തിന്റെ ആരംഭത്തിൽ തന്നെ വേനൽക്കാല അയനാന്തങ്ങൾ മനുഷ്യർ ആഘോഷിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരമൊരു അയനാന്തങ്ങളുടെ ഉത്സവമായാണ് മിഡ്സമ്മർ ഉത്ഭവിച്ചത്. ക്രിസ്ത്യൻ മതത്തിനു മുമ്പുള്ള മറ്റ് വിശുദ്ധ തീയതികളിലേതുപോലെ, ക്രൈസ്തവ സഭ ഈ ദിനത്തെ ഒരു ക്രിസ്ത്യൻ അവധി ദിനമായി ഉൾപ്പെടുത്തി.[6] undivided ക്രിസ്ത്യൻ സഭ എ.ഡി നാലാം നൂറ്റാണ്ടിൽ വിശുദ്ധ യോഹന്നാൻ സ്നാപകന്റെ ജനനത്തിന്റെ ബഹുമാനാർത്ഥം വിശുദ്ധ ജോൺ ദിനംസ്ഥാപിച്ചു. ലൂക്കോസിന്റെ സുവിശേഷം പ്രകാരം ഈ ദിനം യേശുവിന്റെ ജനനത്തിനു ആറുമാസം മുൻപാണെന്ന് രേഖപ്പെടുത്തുന്നു. [7] [8] പാശ്ചാത്യ ക്രിസ്ത്യൻ പള്ളികൾ ക്രിസ്തുമസ് (ഡിസംബർ 25) ആഘോഴിക്കുന്നതിന് കൃത്യം ആറു മാസം മുൻപ്, വിശുദ്ധ ജോണിന്റെ പെരുന്നാൾ ദിനം ആയി മിഡ്സമ്മർ സ്ഥാപിച്ചു. [9]
- സ്റ്റോക്ക്ഹോം ദ്വീപസമൂഹത്തിലെ മജാ ദ്വീപിലെ മിഡ്സമ്മർ ആഘോഷിക്കുന്ന സ്വീഡിഷുകാർ
- ബ്രാഗയിൽ, സെന്റ് ജോൺസ് ദിനം Dance of the Shepherds മിഡ്സമ്മർ പരേഡുമായി ആഘോഷിക്കുന്നു
- ഇറ്റലിയിലെ എസിനോ ലാരിയോയുടെ കമ്യൂണിൽ സെന്റ് ജോൺസ് ഡേ ഘോഷയാത്രയ്ക്കും പള്ളി ശുശ്രൂഷയ്ക്കും ആളുകൾ തയ്യാറെടുക്കുന്നു.
- ഹെൻറിക് ഹെക്ടർ സീമിരാഡ്സ്കി എഴുതിയ ഇവയിൽ