മിഖായേൽ ഗോർബച്ചേവ്
From Wikipedia, the free encyclopedia
ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനായിരുന്നു മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് (Russian: Михаи́л Серге́евич Горбачёв?·i, റഷ്യൻ ഉച്ചാരണം: [mʲɪxɐˈil sʲɪrˈgʲeɪvʲɪtɕ gərbɐˈtɕof]; (ജീവിതകാലം : 2 മാർച്ച് 1931 - 30 ആഗസ്റ്റ് 2022)[1][2][3]. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ. തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു[4]. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഗോർബച്ചേവ് നേടിയിട്ടുണ്ട്.
മിഖായേൽ ഗോർബച്ചേവ് | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Михаил Горбачёв | |||||||||||||||||||||
സോവിയറ്റ് യൂണിയൻ പ്രസിഡൻറ് | |||||||||||||||||||||
ഓഫീസിൽ 15 March 1990 – 25 December 1991[lower-roman 1] | |||||||||||||||||||||
Vice President | ഗെന്നഡി യാനായേവ്[lower-roman 2] | ||||||||||||||||||||
മുൻഗാമി | ഓഫീസ് സ്ഥാപിക്കപ്പെട്ടു (ഭാഗികമായി സ്വയം സുപ്രീം സോവിയറ്റിന്റെ ചെയർമാനായി) | ||||||||||||||||||||
പിൻഗാമി | ഓഫീസ് നിർത്തലാക്കപ്പെട്ടു[lower-roman 3] | ||||||||||||||||||||
General Secretary of the Communist Party of the Soviet Union[lower-roman 4] | |||||||||||||||||||||
ഓഫീസിൽ 11 March 1985 – 24 August 1991 | |||||||||||||||||||||
പ്രധാനമന്ത്രി | നിക്കോളായ് റിഷ്കോവ് വാലന്റൈൻ പാവ്ലോവ് ഇവാൻ സിലേവ് | ||||||||||||||||||||
Deputy | വ്ളാഡിമിർ ഇവാഷ്കോ | ||||||||||||||||||||
മുൻഗാമി | കോൺസ്റ്റാന്റിൻ ഹെർനെങ്കോ | ||||||||||||||||||||
പിൻഗാമി | വ്ളാഡിമിർ ഇവാഷ്കോ (acting) | ||||||||||||||||||||
Chairman of the Supreme Soviet of the Soviet Union | |||||||||||||||||||||
ഓഫീസിൽ 25 May 1989 – 15 March 1990 | |||||||||||||||||||||
Deputy | അനറ്റോലി ലുക്യാനോവ് | ||||||||||||||||||||
മുൻഗാമി | Himself (as Chairman of the Presidium of the Supreme Soviet) | ||||||||||||||||||||
പിൻഗാമി | അനറ്റോലി ലുക്യാനോവ് | ||||||||||||||||||||
Chairman of the Presidium of the Supreme Soviet of the Soviet Union | |||||||||||||||||||||
ഓഫീസിൽ 1 October 1988 – 25 May 1989 | |||||||||||||||||||||
മുൻഗാമി | ആന്ദ്രേ ഗ്രോമിക്കോ | ||||||||||||||||||||
പിൻഗാമി | Himself (as Chairman of the Supreme Soviet) | ||||||||||||||||||||
| |||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||
ജനനം | (1931-03-02)2 മാർച്ച് 1931 പ്രിവൊൽനോയ്, Russian SFSR, സോവിയറ്റ് യൂണിയൻ | ||||||||||||||||||||
മരണം | 30 ഓഗസ്റ്റ് 2022(2022-08-30) (പ്രായം 91) മോസ്കോ, റഷ്യ | ||||||||||||||||||||
പൗരത്വം | സോവിയറ്റ് യൂണിയൻ (1991 വരെ) റഷ്യ(1991 മുതൽ) | ||||||||||||||||||||
രാഷ്ട്രീയ കക്ഷി | യൂണിയൻ ഓഫ് സോഷ്യൽ ഡെമോക്രാറ്റ്സ് (2007–2022) | ||||||||||||||||||||
മറ്റ് രാഷ്ട്രീയ അംഗത്വം |
| ||||||||||||||||||||
പങ്കാളി | റൈസ ടൈറ്ററെങ്കോ
(m. 1953; | ||||||||||||||||||||
കുട്ടികൾ | 1 | ||||||||||||||||||||
അൽമ മേറ്റർ | മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (LLB) | ||||||||||||||||||||
അവാർഡുകൾ | സമാധാനത്തിനുള്ള നോബൽ സമ്മാനം (1990) | ||||||||||||||||||||
ഒപ്പ് | |||||||||||||||||||||
വെബ്വിലാസം | Official website | ||||||||||||||||||||
Central institution membership
Other offices held
| |||||||||||||||||||||
സോവിയറ്റ് യൂണിയൻ ഭരണകൂടം, അതിന്റെ സോഷ്യലിസ്റ്റ് ആദർശങ്ങൾ എന്നിവയുടെ സംരക്ഷണത്തിൽ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നെങ്കിലും, 1986-ലെ ചെർണോബിൽ ദുരന്തത്തിന് ശേഷം കാര്യമായ പരിഷ്കരണത്തിൻറെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ബോധവാനായി. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ നിന്ന് പിന്മാറിയ അദ്ദേഹം ആണവായുധങ്ങൾ പരിമിതപ്പെടുത്തുന്നതൊടൊപ്പം ശീതയുദ്ധം അവസാനിപ്പിക്കാനും അക്കാലത്തെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് റൊണാൾഡ് റീഗനുമായി ഉച്ചകോടിയിൽ ധാരണയായി. ആഭ്യന്തരമായി, അദ്ദേഹത്തിന്റെ ഗ്ലാസ്നോസ്റ്റ് നയം (സ്വതാര്യത) ഉയർന്ന അഭിപ്രായ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും അനുവദിച്ചതോടൊപ്പം അദ്ദേഹത്തിന്റെ പെരെസ്ട്രോയിക്ക ("പുനർഘടന") കാര്യക്ഷമത മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാമ്പത്തിക തീരുമാനങ്ങൾ വികേന്ദ്രീകരിക്കാനും ശ്രമിച്ചു. അദ്ദേഹത്തിന്റെ ജനാധിപത്യവൽക്കരണ നടപടികളും ജനപ്രതിനിധികളുടെ തിരഞ്ഞെടുക്കപ്പെട്ട രീതിയിലുള്ള കോൺഗ്രസ് രൂപീകരണവും ഏകകക്ഷി ഭരണകൂടത്തെ കൂടുതൽ ദുർബ്ബലപ്പെടുത്തുന്നതായിരുന്നു. 1989-1990 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിലെ വിവിധ കിഴക്കൻ യൂറോപ്യൻ ഘടക റിപ്പബ്ലിക്കുകൾ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാത ഉപേക്ഷിച്ചപ്പോൾ ഇവിടങ്ങളിൽ സൈനികമായി ഇടപെടാൻ ഗോർബച്ചേവ് വിസമ്മതം പ്രകടിപ്പിച്ചു. ആഭ്യന്തരമായി, വളരുന്ന ദേശീയ വികാരം സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്ക് ഭീഷണിയാകവേ, 1991-ൽ മുൻനിര മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കടുത്ത ചിന്താഗതിക്കാരുടെ നേതൃത്വത്തിൽ ഗോർബച്ചേവിനെതിരെ നടന്ന ആഗസ്ത് അട്ടിമറി വിജയിച്ചില്ല. ഈ പശ്ചാത്തലത്തിൽ ഗോർബച്ചേവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി സോവിയറ്റ് യൂണിയൻ പിരിച്ചുവിടുകയും അദ്ദേഹം രാജിവെക്കുകയും ചെയ്തു. ഓഫീസ് വിട്ടതിനുശേഷം ഗോർബച്ചേവ് ഫൗണ്ടേഷൻ ആരംഭിച്ച അദ്ദേഹം, റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽസന്റേയും പിന്നീട് വ്ളാഡിമിർ പുട്ടിൻറേയും കടുത്ത വിമർശകനായിത്തീരുകയും, റഷ്യയിലെ സാമൂഹിക-ജനാധിപത്യ പ്രസ്ഥാനത്തിനായി പ്രചാരണം നടത്തുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ സുപ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായി പരക്കെ വിലയിരുത്തപ്പെടുന്ന ഗോർബച്ചേവിൻറെ പ്രവർത്തനങ്ങൾ പലപ്പോഴും വിവാദപരമായിരുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയ അദ്ദേഹം, ശീതയുദ്ധം അവസാനിപ്പിക്കുന്നതിലും സോവിയറ്റ് യൂണിയനിൽ പുതിയ രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾ അനുദിക്കുന്നതിലും കിഴക്കും മധ്യ യൂറോപ്പിലും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തെ സഹിക്കുന്നതിലും ജർമ്മനിയുടെ പുനരേകീകരണത്തിലും വഹിച്ച നിർണായക പങ്കുകളുടെ പേരിൽ പ്രശംസിക്കപ്പെട്ടു. എന്നാൽ സോവിയറ്റ് യൂണിയൻറെ പിരിച്ചുവിടൽ ത്വരിതപ്പെടുത്തിയതിൻറെ പേരിൽ റഷ്യയിലും മറ്റ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും പലപ്പോഴും പരിഹസിക്കപ്പെട്ട അദ്ദേഹം ഇത് റഷ്യയുടെ ആഗോള സ്വാധീനത്തിൽ ഇടിവ് വരുത്തുന്നതിനും സാമ്പത്തിക തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തതായി വിലയിരുത്തപ്പെട്ടു.