മാർസൂപ്പേലിയ
From Wikipedia, the free encyclopedia
സസ്തനങ്ങളുടെ ഉപഗോത്രമാണ് മാർസൂപ്പേലിയ. ഉദര സഞ്ചിയുള്ള ഇവ പ്രധാനമായും ആസ്ത്രേലിയയിലും പിന്നെ അമേരിക്കയിലും കാണുന്നു. ഇതിലെ മിക്കവാറും ജീവികൾക്കും ഉദരസഞ്ചിയുണ്ട്. കാംഗരൂ, ഒപ്പോസം, കോല, വാലാബി എന്നിവ ഈ ഗോത്രത്തിലെ ജീവികളാണ്.[3]
ഈ ലേഖനം സസ്തനികളെക്കളെക്കുറിച്ചുള്ളതാണ്. തവളയിനത്തിനായി, Marsupial frog കാണുക.
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Orders ...
മാർസുപ്പേലിയ[1][2] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
ക്ലാഡ്: | Marsupialiformes |
Infraclass: | Marsupialia Illiger, 1811 |
Orders | |
| |
മാർസുപ്പിയലുകളുടെ വിതരണം |
അടയ്ക്കുക
ഇവ പൂർണ്ണവളർച്ചയെത്താത്ത കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നത്. കുഞ്ഞ് സഞ്ചിയിൽ കിടന്ന് മുലപ്പാൽ കുടിച്ച് വളർച്ചയെത്തും. ഇവയിലെ 70 ശതമാനത്തോളം വർഗ്ഗങ്ങളും ആസ്ത്രേലിയ, ന്യൂ ഗിനിയ അവയുടെ അടുത്തുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ വസിക്കുമ്പോൾ ബാക്കിയുള്ളവ അമേരിക്കയിലും മറ്റുമായി കാണപ്പെടുന്നു.