മാർത്ത സ്കോട്ട്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
മാർത്ത എല്ലെൻ സ്കോട്ട് (ജീവിതകാലം: സെപ്റ്റംബർ 22, 1912 - മെയ് 28, 2003) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. സെസിൽ ബി. ഡെമില്ലെയുടെ ദി ടെൻ കമാൻഡ്മെന്റ്സ് (1956), വില്യം വൈലറുടെ ബെൻ-ഹർ (1959) തുടങ്ങിയ പ്രധാനപ്പെട്ട ചലച്ചിത്രങ്ങളിൽ അഭിനയിച്ച അവർ ഈ രണ്ട് ചിത്രങ്ങളിലും ചാൾട്ടൺ ഹെസ്റ്റണിന്റെ കഥാപാത്രത്തിന്റെ മാതാവായി അഭിനയിച്ചു. 1938 ൽ ബ്രോഡ്വേയിൽ തോൺടൺ വൈൽഡറുടെ ഔവർ ടൌൺ എന്ന നാടകത്തിലെ എമിലി വെബിന്റെ വേഷം അവതരിപ്പിച്ച അവർ പിന്നീട് 1940 ൽ ഇതിന്റെ ചലച്ചിത്ര പതിപ്പിൽ ഇതേവേഷം പുനരാവിഷ്ക്കരിക്കുകയും മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
വസ്തുതകൾ മാർത്ത സ്കോട്ട്, ജനനം ...
മാർത്ത സ്കോട്ട് | |
---|---|
ജനനം | മാർത്ത് എല്ലെൻ സ്കോട്ട് (1912-09-22)സെപ്റ്റംബർ 22, 1912 ജെയിംസ്പോർട്ട്, മിസോറി, യു.എസ്. |
മരണം | മേയ് 28, 2003(2003-05-28) (പ്രായം 90) വാൻ നുയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
അന്ത്യ വിശ്രമം | Masonic Cemetery |
കലാലയം | മിഷിഗൺ സർവ്വകലാശാല, B.A. 1934 |
തൊഴിൽ | സിനിമ, ടെലിവിഷൻ, നാടക അഭിനേത്രി |
സജീവ കാലം | 1940–1990 |
ജീവിതപങ്കാളി(കൾ) | Carlton Alsop
(m. 1940; div. 1946)Mel Powell
(m. 1946; died 1998) |
കുട്ടികൾ | 3 |
അടയ്ക്കുക